ജഗന് അച്ചടക്കലംഘനം നടത്തുന്നു: ജെയ്പാല് റെഡ്ഡി

ജഗന്റെ ഉടമസ്ഥതയിലുള്ള ടിവി ചാനലായ സാക്ഷിയില്‍ കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്ന തരത്തിലുള്ള പരിപാടികള്‍ സംപ്രേഷണം ചെയ്തതുമായി ബന്ധപ്പെട്ടാണ് ജയ്പാല് റെഡ്ഡിയുടെ പരാമര്‍ശം.
ജയ്പാല് റെഡ്ഡിയെപ്പോലൊരു മുതിര്‍ന്ന നേതാവ് ഇത്തരമൊരു പ്രസ്താവന നടത്തിയത് ജഗനെതിരെ പാര്‍ട്ടി നേതൃത്വം ഉടന്‍ നടപടിയെടുക്കുമെന്നതിന്റെ സൂചനയാണ്. ആന്ധ്രയുടെ പുതിയ മുഖ്യമന്ത്രി കിരണ്‍ റെഡ്ഡി ഡല്‍ഹിയില്‍ സോണിയാ ഗാന്ധിയെ സന്ദര്‍ശിക്കാനെത്തിയ വേളയില്‍ തന്നെയാണ് ജയ്പാല് റെഡ്ഡിയുടെ പ്രസ്താവന.
ജഗന് അച്ചടക്കം ലംഘിച്ചിരിക്കുകയാണ്. സാക്ഷി ടി.വി ജഗന്റെ ഉടമസ്ഥതയിലുള്ളതാണന്ന് എല്ലാവര്ക്കും അറിയാവുന്നതാണ്. ജഗനെതിരെ എന്ത് നടപടിയെടുക്കണമെന്ന് പാര്‍ട്ടി കേന്ദ്ര നേതൃത്വം ഉടന്‍ തീരുമാനിക്കും- അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ്സിന്റെ 125ാം വാര്‍ഷികവുമായി ബന്ധപ്പെട്ട് സാക്ഷി ടി.വി തയ്യാറാക്കിയ പരിപാടിയാണ് സോണിയാ ഗാന്ധിയേയും മന്മോഹന് സിങിനേയും അപമാനിച്ചുവെന്നതിന്റെ പേരില്‍ വിവാദമായത്.
സോണിയാ ഗാന്ധിക്കു കീഴില്‍ കോണ്‍ഗ്രസ് തകരുകയാണെന്നും ഭരണഘടനാതീത അധികാരകേന്ദ്രമായി മാറിയ അവര്‍ക്കു ചുറ്റുംഉപജാപകവൃന്ദമുണ്ടെന്നുമൊക്കെയുള്ള വിമര്‍ശനങ്ങളാണ് ഒരു മണിക്കൂര്‍ നീണ്ട പരിപാടിയില്‍ ഉണ്ടായിരുന്നത്.
ജഗനെതിരെ നടപടിയുണ്ടാവുകയാണെങ്കില്‍ തന്നെ ചാനലിലെ പരിപാടിയുടെ പേരില്‍ മാത്രമായിരിക്കില്ലെന്ന് പാര്‍ട്ടികേന്ദ്രങ്ങള്‍ സൂചിപ്പിക്കുന്നു.
അച്ഛന് വൈ.എസ്. രാജശേഖര റെഡ്ഡിയുടെ ഓര്‍മകളുമായി നടത്തിയ സ്വാന്തന യാത്രയില്‍ നടത്തിയ പരാമര്‍ശങ്ങളുടെ പേരിലായിരിക്കും നടപടിയെന്നാണ് സൂചന. നേരത്തേ സാന്ത്വനയാത്രയുടെ പേരില്‍ തന്നെ ജഗനും കോണ്‍ഗ്രസ് നേതൃത്വവും തമ്മില്‍ ഇടഞ്ഞിരുന്നു.
-
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി












Click it and Unblock the Notifications