കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജഗന്‍ അച്ചടക്കലംഘനം നടത്തുന്നു: ജെയ്‍പാല്‍ റെഡ്ഡി

  • By Lakshmi
Google Oneindia Malayalam News

Jaganmohan Reddy
ദില്ലി: ആന്ധ്ര മുന്‍ മുഖ്യമന്ത്രി വൈ.എസ് രാജശേഖര റെഡ്ഡിയുടെ മകനും കടപ്പ എം.പിയുമായ ജഗന്‍മോഹന്‍ റെഡ്ഡി പാര്‍ട്ടി അച്ചടക്കം ലംഘിക്കുന്നതായി കേന്ദ്ര മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ജയ്പാല്‍ റെഡ്ഡി ആരോപിച്ചു.

ജഗന്റെ ഉടമസ്ഥതയിലുള്ള ടിവി ചാനലായ സാക്ഷിയില്‍ കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്ന തരത്തിലുള്ള പരിപാടികള്‍ സംപ്രേഷണം ചെയ്തതുമായി ബന്ധപ്പെട്ടാണ് ജയ്പാല്‍ റെഡ്ഡിയുടെ പരാമര്‍ശം.

ജയ്പാല്‍ റെഡ്ഡിയെപ്പോലൊരു മുതിര്‍ന്ന നേതാവ് ഇത്തരമൊരു പ്രസ്താവന നടത്തിയത് ജഗനെതിരെ പാര്‍ട്ടി നേതൃത്വം ഉടന്‍ നടപടിയെടുക്കുമെന്നതിന്റെ സൂചനയാണ്. ആന്ധ്രയുടെ പുതിയ മുഖ്യമന്ത്രി കിരണ്‍ റെഡ്ഡി ഡല്‍ഹിയില്‍ സോണിയാ ഗാന്ധിയെ സന്ദര്‍ശിക്കാനെത്തിയ വേളയില്‍ തന്നെയാണ് ജയ്പാല്‍ റെഡ്ഡിയുടെ പ്രസ്താവന.

ജഗന്‍ അച്ചടക്കം ലംഘിച്ചിരിക്കുകയാണ്. സാക്ഷി ടി.വി ജഗന്റെ ഉടമസ്ഥതയിലുള്ളതാണന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. ജഗനെതിരെ എന്ത് നടപടിയെടുക്കണമെന്ന് പാര്‍ട്ടി കേന്ദ്ര നേതൃത്വം ഉടന്‍ തീരുമാനിക്കും- അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ്സിന്റെ 125ാം വാര്‍ഷികവുമായി ബന്ധപ്പെട്ട് സാക്ഷി ടി.വി തയ്യാറാക്കിയ പരിപാടിയാണ് സോണിയാ ഗാന്ധിയേയും മന്‍മോഹന്‍ സിങിനേയും അപമാനിച്ചുവെന്നതിന്റെ പേരില്‍ വിവാദമായത്.

സോണിയാ ഗാന്ധിക്കു കീഴില്‍ കോണ്‍ഗ്രസ് തകരുകയാണെന്നും ഭരണഘടനാതീത അധികാരകേന്ദ്രമായി മാറിയ അവര്‍ക്കു ചുറ്റുംഉപജാപകവൃന്ദമുണ്ടെന്നുമൊക്കെയുള്ള വിമര്‍ശനങ്ങളാണ് ഒരു മണിക്കൂര്‍ നീണ്ട പരിപാടിയില്‍ ഉണ്ടായിരുന്നത്.

ജഗനെതിരെ നടപടിയുണ്ടാവുകയാണെങ്കില്‍ തന്നെ ചാനലിലെ പരിപാടിയുടെ പേരില്‍ മാത്രമായിരിക്കില്ലെന്ന് പാര്‍ട്ടികേന്ദ്രങ്ങള്‍ സൂചിപ്പിക്കുന്നു.

അച്ഛന്‍ വൈ.എസ്. രാജശേഖര റെഡ്ഡിയുടെ ഓര്‍മകളുമായി നടത്തിയ സ്വാന്തന യാത്രയില്‍ നടത്തിയ പരാമര്‍ശങ്ങളുടെ പേരിലായിരിക്കും നടപടിയെന്നാണ് സൂചന. നേരത്തേ സാന്ത്വനയാത്രയുടെ പേരില്‍ തന്നെ ജഗനും കോണ്‍ഗ്രസ് നേതൃത്വവും തമ്മില്‍ ഇടഞ്ഞിരുന്നു.

English summary
Union Minister and senior party leader from Andhra, S Jaipal Reddy today said rebel Congress MP Y.S. Jaganmohan Reddy, was violating party discipline and termed his actions as “very undesirable“.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X