Get Updates
Get notified of breaking news, exclusive insights, and must-see stories!

തീവ്രവാദി കസബ് ജീവിച്ചിരിക്കണം: ഉണ്ണികൃഷ്ണന്‍

മുംബൈ: മുംബൈ ഭീകരാക്രമണത്തില്‍ പിടിയിലായ ഏക തീവ്രവാദി അജ്മല്‍ അമിര്‍ കസബ് ജീവിച്ചിരിക്കുന്നത് ഭീകരതയ്ക്ക് എതിരായ വികാരത്തെ ശക്തിപ്പെടുത്തുമെന്ന് ആക്രമണത്തില്‍ വീരമൃത്യുവരിച്ച എന്‍എസ്ജി മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ പിതാവ് കെ ഉണ്ണികൃഷ്ണന്‍.

ദില്ലിയില്‍ നിന്ന് തുടങ്ങിയ സൈക്കിള്‍ യാത്ര മുംബൈയില്‍ അവസാനിപ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ വര്‍ഷം താന്‍ ഇവിടെയെത്തിയപ്പോള്‍ കസബിനെ വധിക്കണമെന്നായിരുന്നു ആവശ്യപ്പെട്ടത്. എന്നാല്‍, കസബ് ജീവിച്ചിരിക്കണം എന്നാണ് ഇത്തവണ ആഗ്രഹിക്കുന്നത്. കാരണം, അത് ഭീകരതയ്ക്ക് എതിരായ നമ്മുടെ പ്രതിജ്ഞയെ ദൃഡമാക്കും- 26/11 ആക്രമണത്തിന്റെ രണ്ടാം വാര്‍ഷിക ദിനമായ വെള്ളിയാഴ്ച ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

കസബിനെ പുനര്‍ വിചാരണ ചെയ്യണമെന്ന ആവശ്യം അസംബന്ധമാണെന്നും അത് ആവശ്യമില്ല എന്നും ഉണ്ണികൃഷ്ണന്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായി പറഞ്ഞു.

തന്റെ റാലി രാഷ്ട്രീയവല്‍ക്കരിക്കാന്‍ ചിലര്‍ നടത്തിയ ശ്രമത്തെ കുറിച്ചും ഉണ്ണികൃഷ്ണന്‍ സംസാരിച്ചു. താന്‍ റാലി നടത്തിയത് സ്വന്തം പ്രശസ്തിക്ക് വേണ്ടിയല്ല എന്നും തന്റെ മകന്‍ വീരമൃത്യുവരിച്ചതില്‍ അഭിമാനിക്കുന്നു എന്നും പറഞ്ഞ അദ്ദേഹം മകന്റെ വീര ചരമത്തിന്റെ ഓര്‍മ്മകളും ഭീകരതയ്ക്ക് എതിരെയുള്ള സന്ദേശങ്ങളുമായി താന്‍ തുടര്‍ന്നും ഇത്തരം പരിപാടികള്‍ നടത്തുമെന്ന് വ്യക്തമാക്കി.

കെ ഉണ്ണികൃഷ്ണന്‍ ഒരു മാസം മുമ്പ് ഡല്‍ഹിയില്‍ നിന്ന് ആരംഭിച്ച സൈക്കിള്‍ റാലി 26/11 ആക്രമണത്തിന്റെ രണ്ടാം വാര്‍ഷിക ദിനത്തിലാണ് മുംബൈയില്‍ അവസാനിച്ചത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+