തിരഞ്ഞെടുപ്പ്: സിപിഎം യോഗങ്ങള്‍ തുടങ്ങുന്നു

ശനിയാഴ്ച സെക്രട്ടേറിയറ്റും ഞായര്‍ തിങ്കള്‍ ദിവസങ്ങളില്‍ സംസ്ഥാന കമ്മിറ്റിയുമാണ് ചേരുക. ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
തിരഞ്ഞെടുപ്പിനെക്കുറിച്ച് പ്രാഥമിക അവലോകനം സിപിഎം നേരത്തേ പൂര്‍ത്തിയാക്കിയിരുന്നു. ജില്ലാ ഘടകങ്ങളുടെ വിശദമായ റിപ്പോര്‍ട്ടുമായാണ് ഇനി ചര്‍ച്ച.
സമൂഹത്തിലെ മധ്യവര്‍ഗത്തെ തൃപ്തിപ്പെടുത്താന്‍ കഴിയാതെ വന്നതും ന്യൂനപക്ഷ ഏകീകരണം മുന്നണിക്കെതിരായതും പരാജയത്തിന് കാരണമായെന്നായിരുന്നു ആദ്യ അവലോകനത്തിലെ വിലയിരുത്തല്‍.
പലജില്ലകളിലും സ്ഥാനാര്‍ഥി നിര്‍ണയത്തിലുണ്ടായ പാളിച്ചകളും പാര്‍ട്ടിയിലെ ഒരു വിഭാഗത്തിനുണ്ടാ അതൃപ്തിയും രാഷ്ട്രീയ വോട്ടുകളെ തന്നെ ചോര്‍ത്തിക്കളഞ്ഞതായും കണ്ടെത്തിയിട്ടുണ്ട്.
ഇപ്പോഴുണ്ടായ പോരായ്മകള്‍ പരിഹരിച്ച് നിയമസഭാ തിരഞ്ഞെടുപ്പിന് നടത്തേണ്ട തയ്യാറെടുപ്പിനെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്യും. നിയമസഭാ തിരഞ്ഞെടുപ്പിനെ സമീപിക്കുന്ന പാര്‍ട്ടിയും മുന്നണിയും സര്‍ക്കാരും തിരിച്ചുവരാനും സ്വയം തിരുത്താനും എന്തൊക്കെ എന്നതുതന്നെയാണ് യോഗത്തിന്റെ അജന്‍ഡ.












Click it and Unblock the Notifications