കൊച്ചി-പുനെ തീവണ്ടി ഉത്ഘാടനം ചെയ്തു

വണ്ടിയുടെ ഉത്ഘാടനം കൊച്ചിയില്‍ കേന്ദ്രമന്ത്രി ഇ. അഹമ്മദ് നിര്‍വഹിച്ചു. ഡിസംബര്‍ ഒന്നുമുതല്‍ പുനെയില്‍ നിന്നും ഈ വണ്ടി സ്ഥിരം സര്‍വീസ് ആയി ഓടിത്തുടങ്ങും. റിസര്‍വേഷന്‍ നവംബര്‍ 27ന് ശനിയാഴ്ച മുതല്‍ ലഭ്യമാണ്.
ഇതോടെ പുനെയില്‍ നിന്നും കേളത്തിലേക്ക് ആഴ്ചയില്‍ മൂന്നു വണ്ടികള്‍ ഉണ്ടാകും. പൂര്‍ണ എക്പ്രസ് ശനിയാഴ്ചകളിലാണ് പുനെയില്‍ നിന്നും പുറപ്പെടുന്നത്. ഇത് മഡ്ഗാവില്‍ നിന്നാണ് കൊങ്കണ്‍ പാതയിലേക്ക് കയറുന്നത്. എന്നാല്‍ പുണെ സൂപ്പര്‍ഫാസ്റ്റ് കര്‍ജത്ത് വഴി പനവേലില്‍ എത്തിയാണ് കൊങ്കണ്‍ പാതയിലേക്ക് കയറുക.
എറണാകുളത്തുനിന്നും (2519) ചൊവ്വ, വെള്ളി ദിവസങ്ങളില്‍ കാലത്ത് 5.15ന് പുറപ്പെടുന്ന വണ്ടി അടുത്തദിവസം കാലത്ത് 5.50ന് പുനെയില്‍ എത്തും.
കേരളത്തിലെ മറ്റ് സ്റ്റേഷനുകളില്‍ എത്തുന്ന സമയം: തൃശ്ശൂര്‍ രാവിലെ 6.25, ഷൊറണൂര്‍ 7.20, തിരൂര്‍8.00, കോഴിക്കോട്8.50, തലശ്ശേരി 9.47, കണ്ണൂര്‍10.20, കാസര്‍കോട്11.28.
പുപുനെയില്നിന്നും (2520), ഞായര്‍, ബുധന്‍ ദിവസങ്ങളില്‍ വൈകിട്ട് 6.45ന് പുറപ്പെടുന്ന വണ്ടി പിറ്റെദിവസം വൈകിട്ട് ഏഴിന് എറണാകുളത്തെത്തും. രാത്രി 9.30ന് ആണ് വണ്ടി പനവേലില്‍ എത്തുക. കേരളത്തിലെ സ്റ്റേഷനുകളിലെത്തുന്ന സമയം: കാസര്‍കോട് ഉച്ചയ്ക്ക് 12.07, കണ്ണൂര്‍1.35, തലശ്ശേരി1.54, കോഴിക്കോട്3.10, തിരൂര്‍ 3.49, ഷൊറണൂര്‍4.45, തൃശ്ശൂര്‍ 5.20.
കേരളത്തിനുപുറത്ത് മംഗലാപുരം ജംക്ഷന്, മഡ്ഗാവ്, സാവന്തവാടി റോഡ്, പനവേല്‍ സ്റ്റേഷനുകളിലാണ് സ്റ്റോപ്പുള്ളത്.
-
പ്രവാസികൾക്ക് ആശ്വാസം; 32 പ്രത്യേക സർവീസുകളുമായി എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും -
'ദിലീപ് മാത്രമല്ല, മഞ്ജു വാര്യരും കണ്ടു..ദിലീപിൻ്റ ആദ്യ പ്രതികരണം ഇതായിരുന്നു..അതോടെ ധന്യ നവ്യ നായരായി' -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
സ്വര്‍ണം മൂക്കു കുത്തി വീണു; വിപണി ഇടിയുന്നു, സ്വര്‍ണവില ഇനിയും കുറഞ്ഞേക്കും, ഇന്നത്തെ പവന് വില -
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല!












Click it and Unblock the Notifications