സഹോദരിയെ അപമാനിച്ചു; സഹോദരന്‍ മനംനൊന്ത് മരിച്ചു
തിരുവനന്തപുരം: സഹോദരിയെ പൊലീസുകാരന്‍ അപമാനിക്കാന്‍ ശ്രമിച്ചതിന്റെ മനോവിഷമത്തില്‍ സഹോദരന്‍ ഹൃദയാഘാതം വന്നു മരിച്ചു.
കിളിമാനൂര്‍ അടയമണ്‍ പറപ്പമണ്‍ വീട്ടില്‍ ശശി(55)യാണ് മരിച്ചത്. സഹോദരിയായ ശാന്തയെ കിളിമാനൂര്‍ സി ഐ ഓഫീസിലെ പൊലീസുകാരനായ അനില്‍കുമാര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന്റെ മനോവിഷമം താങ്ങാനാകാതെ ശശി ഹൃദയാഘാതം മൂലം മരിക്കുകയായിരുന്നു എന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.
വെള്ളിയാഴ്ച രാത്രിയാണ് ശശിയെ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
നവംബര്‍ 22ന് തിങ്കളാഴ്ച പുലര്‍ച്ചെ നാലുമണിക്കാണ് പൊലീസുകാരനായ അനില്‍കുമാര്‍ ശശിയുടെ സഹോദരി ശാന്തയുടെ വീട്ടില്‍ കടന്നുകയറുകയും ശാന്തയെ ഉപദ്രവിക്കുകയും ചെയ്തത്.
തുടര്‍ന്ന് അറസ്റ്റിലായ പൊലീസുകാരനെ 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തു.
എന്നാല്‍ ഈ സംഭവത്തെ തുടര്‍ന്ന് ശശി കടുത്ത മാനസിക സംഘര്‍ഷം അനുഭവിച്ചിരുന്നതായി ബന്ധുക്കള്‍ പറയുന്നു. ശശിയ്ക്ക് ഭാര്യയും രണ്ടുമക്കളുമുണ്ട്.












Click it and Unblock the Notifications