കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സസ്‌പെന്‍ഷന്‍ കാലഹരണപ്പെട്ടു: തച്ചങ്കരി

  • By Lakshmi
Google Oneindia Malayalam News

Thachankary
കൊച്ചി: തന്റെ സസ്‌പെന്‍ഷന്‍ കാലഹരണപ്പെട്ടതായി കണക്കാക്കണമെന്ന് ടോമിന്‍ തച്ചങ്കരി ഐപിഎസ്. സസ്‌പെന്‍ഷന്‍ പ്രാബല്യത്തിലുണ്ടായിരുന്ന 90 ദിവസത്തിനുള്ളില്‍ റിവ്യു കമ്മിറ്റി ചേര്‍ന്ന് അതു നീട്ടാത്ത നിലയ്ക്ക് അത് കാലഹരണപ്പെട്ടുവെന്നാണ് തച്ചങ്കരിയുടെ വാദം.

സര്‍വീസില്‍ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് തച്ചങ്കരി സമര്‍പ്പിച്ച ഹര്‍ജിയില്‍ നവംബര്‍ 29ന് തിങ്കളാഴ്ച വിധി വന്നേക്കും.

സര്‍ക്കാരിന്റെ സസ്‌പെന്‍ഷനുമേല്‍ സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് െ്രെടബ്യൂണലിന്റെ സ്‌റ്റേ നിലനിന്ന ഏപ്രില്‍ 23 മുതല്‍ ഓഗസ്റ്റ് 13 വരെയുള്ള കാലം സസ്‌പെന്‍ഷന്‍ കാലാവധിയായി പരിഗണിക്കാനാവില്ല.

ഇങ്ങനെ സസ്‌പെന്‍ഷന്‍ തടഞ്ഞ കാലത്ത്, ജൂലൈ 17നു റിവ്യു കമ്മിറ്റി ചേര്‍ന്നതും 180 ദിവസത്തേക്കു സസ്‌പെന്‍ഷന്‍ നീട്ടിയതും നിയമപരമായി നിലനില്‍ക്കില്ല.

മാത്രമല്ല, സസ്‌പെന്‍ഷന്‍ ശരിവച്ചുകൊണ്ടുള്ള െ്രെടബ്യൂണലിന്റെ അന്തിമ ഉത്തരവു ഹൈക്കോടതിയില്‍ ചോദ്യം ചെയ്തിട്ടുണ്ട്. ആരോപിച്ചതുപോലെ ഖത്തറിലെ ഇന്ത്യന്‍ അംബാസഡറോട് ഏതെങ്കിലും ഇന്ത്യക്കാരെക്കുറിച്ചു ഞാന്‍ തിരക്കിയിട്ടില്ല-എന്നിങ്ങനെയായിരുന്നു തച്ചങ്കരിയുടെ വാദം.

വിദേശത്തു രഹസ്യ ബാങ്ക് അക്കൌണ്ട് തുറന്നുവെന്നു ഡിജിപിക്കു ലഭിച്ച വിവരം സ്ഥിരീകരിച്ചിട്ടില്ലെന്നിരിക്കെ, അതിന്റെ പേരില്‍ സര്‍വീസില്‍ തന്റെ പുനഃപ്രവേശം തടയാനാവില്ലെന്നും തച്ചങ്കരി വാദിച്ചു.

90 ദിവസം കടന്നതിനാല്‍ കാലഹരണപ്പെട്ട സസ്‌പെന്‍ഷന്‍ ഉത്തരവു പുതുക്കാനോ, ഒരേ ആരോപണത്തിന്റെ പേരില്‍ ആവര്‍ത്തിച്ചു സസ്‌പെന്‍ഡ് ചെയ്യാനോ അഖിലേന്ത്യാ സര്‍വീസ് (അച്ചടക്ക) ചട്ടം അനുവദിക്കുന്നില്ലെന്നും തച്ചങ്കരി കോടതിയില്‍ ബോധിപ്പിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X