ബാസ്‌കറ്റ്‌ബോള്‍ കളിക്കിടെ ഒബാമയ്ക്ക് പരുക്ക്

കളിക്കിടെ എതിര്‍ ടീമിലെ ഒരു കളിക്കാരന്റെ കൈമുട്ട് കൊണ്ടാണ് ഒബാമയുടെ ചുണ്ട് മുറിഞ്ഞത്. താങ്ക്‌സ് ഗിവിങ് അവധി ആഘോഷിക്കാനെത്തിയ ഒബാമ ഫോര്‍ട്ട് മക്‌നയറിലെ സൈനിക കേന്ദ്രത്തില്‍ സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടുമൊത്താണ് ബാസ്‌ക്കറ്റ് ബോള്‍ കളിക്കാനിറങ്ങിയത്.
കോണ്‍ഗ്രഷണല്‍ ഹിസ്പാനിക് കുക്കസ് ഇന്‍സ്റ്റിറ്റിയൂട്ടിലെ പ്രോഗ്രാം ഡയറക്ടര്‍ റെ ഡെസിറെഗയുടെ കൈമുട്ടു കൊണ്ടാണ് ഒബാമയ്ക്ക് പരിക്കേറ്റതെന്ന് വൈറ്റ് ഹൗസ് വക്താവ് അറിയിച്ചു.
ബാസ്‌ക്കറ്റ് ബോള്‍ കളിയുടെ കടുത്ത ആരാധകനായ ഒബാമ ഇടയ്ക്കിടെ സുഹൃത്തുക്കളോടൊപ്പം ബാസ്‌ക്കറ്റ് ബോള്‍ കളിക്കാറുണ്ട്.












Click it and Unblock the Notifications