കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അരുന്ധതിയ്‌ക്കെതിരെ കേസെടുക്കണമെന്ന് കോടതി

  • By Lakshmi
Google Oneindia Malayalam News

Arundhathi Roy
ദില്ലി: കശ്മീര്‍ ഇന്ത്യയുടെ അഭിവാജ്യ ഘടമല്ലെന്ന വിവാദ പ്രസ്താവന നടത്തിയ എഴുത്തുകാരിയും ബുക്കര്‍ സമ്മാനജേതാവുമായ അരുന്ധതി റോയിയെ അറസ്റ്റു ചെയ്യാന്‍ കോടതി നിര്‍ദ്ദേശം.

അരുന്ധതിയ്‌ക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്ത് പ്രഥമവിവരറിപ്പോര്‍ട്ട് രജിസ്റ്റര്‍ ചെയ്ത് 2011 ജനുവരി ആറിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ദില്ലി മെട്രോപൊളിറ്റന്‍ മജിസ്‌ട്രേട്ട് കോടതി പൊലീസിന് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

അരുന്ധതിയെക്കൂടാതെ ഹൂറിയത് കോണ്‍ഫറന്‍സ് നേതാവ് സയിദ് അലി ഷാ ഗീലാനി, പാര്‍ലമെന്റ് ആക്രമണക്കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെടുകയും പിന്നീടു മോചിതനാവുകയും ചെയ്ത പ്രഫസര്‍ സയിദ് അബ്ദുള്‍ റഹ്മാന്‍ ഗീലാനി, ജമ്മുകാശ്മീര്‍ സര്‍വകലാശാലയിലെ പ്രഫസര്‍ ഷെയ്ഖ് ഷൗക്കത് ഹുസൈന്‍ എന്നിവരടക്കം ഏഴുപേര്‍ക്കെതിരേയും കേസെടുക്കാന്‍ നിര്‍ദ്ദേശണുണ്ട്.

രാജ്യദ്രോഹക്കുറ്റാരോപണമുണ്ടായിട്ടും ഇവര്‍ക്കെതിരേ നടപടിയെടുക്കാന്‍ വൈകിയതിനു പോലീസിനെ കോടതി നിശിതമായി വിമര്‍ശിച്ചു. ഇവര്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റം നിലനില്‍ക്കുന്നില്ലെന്ന പോലീസിന്റെ റിപ്പോര്‍ട്ട് കോടതി തള്ളി.

രാജ്യദ്രോഹക്കുറ്റത്തിനു പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നു മജിസ്‌ട്രേറ്റ് നവിതാകുമാരി ബാഖ പറഞ്ഞു. ഒക്ടോബര്‍ 21 ന് ദില്ലിയില്‍ 'സ്വാതന്ത്ര്യം ഏകമാര്‍ഗം' എന്ന പേരില്‍ വിഘടനവാദി സംഘടനകള്‍ സംഘടിപ്പിച്ച സെമിനാറിലെ പരാമര്‍ശങ്ങളാണു നടപടിക്ക് ആധാരം.

ജമ്മുകാശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകമല്ലെന്ന് അരുന്ധതി റോയ് ഈ സെമിനാറില്‍ പ്രസംഗിച്ചതു വിവാദമായിരുന്നു. അരുന്ധതിക്കു പുറമേ മാവോയിസ്റ്റ് അനുകൂലനേതാവ് വരവര റാവുവും ഗീലാനിക്കൊപ്പം വേദി പങ്കിട്ടിരുന്നു. ഇന്ത്യാവിരുദ്ധ സെമിനാറിനെതിരേ കാശ്മീരി പണ്ഡിറ്റുകള്‍ വന്‍പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

അരുന്ധതിക്കും ഗീലാനിക്കുമെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ടു സുശീല്‍ പണ്ഡിറ്റ് എന്നയാളാണു കോടതിയെ സമീപിച്ചത്.

English summary
A Delhi court on Saturday ordered the police to register an FIR against writer Arundhati Roy, and six others for allegedly making anti-India statements at a convention on Kashmir.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X