സംഭാഷണം പരസ്യപ്പെടുത്തിയതിനെതിരെ രത്തന്‍ ടാറ്റ

ജി സ്‌പെക്ട്രം ഇടപാടുമായി ബന്ധപ്പെട്ടാണ് റാഡിയയുടെ ടെലിഫോണ്‍ സംഭാഷണങ്ങള്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ ചോര്‍ത്തിയത്.
അത് അന്വേഷണ ആവശ്യങ്ങള്‍ക്ക് മാത്രമാണ്. എന്നാല്‍ അത് പരസ്യപ്പെടുത്തിയതിന് യാതൊരു ന്യായീകരണവുമില്ലെന്നാണ് ടാറ്റയുടെ പക്ഷം.
ഇത് തന്റെ രഹസ്യങ്ങളിലേക്കുള്ള കൈകടത്തലും മൗലികാവകാശങ്ങളുടെ ലംഘനവുമാണെന്ന് ടാറ്റ പറയുന്നു. ടാറ്റാ ഗ്രൂപ്പിന്റെ പബ്ലിക് റിലേഷന്‍ ജോലികള്‍ നിര്‍വ്വഹിക്കുന്നത് നീരയുടെ കമ്പനിയാണ്.
ഒക്ടോബര്‍ 29ന് തിങ്കളാഴ്ച തന്നെ ടേപ്പ് പരസ്യപ്പെടുത്തിയതിനെതിരെ ടാറ്റ സുപ്രീം കോടതിയെസമീപിക്കുമെന്നാണ് അറിയുന്നത്. അഴിമതിയുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണത്തില്‍ താന്‍ യാതൊരുവിധ തടസ്സവുമുണ്ടാക്കില്ലെന്നും ടാറ്റ സു്പ്രീം കോടതിയില്‍ വ്യക്തമാക്കും.












Click it and Unblock the Notifications