ബിസിസിഐ തീരുമാനം വന്നിട്ട് പ്രതികരിക്കാം: തരൂര്‍

ഹോട്ടല്‍ ലേ മെറിഡിയനില്‍ നടക്കുന്ന ആറാമത് പാന്‍ കോമണ്‍വെല്‍ത്ത് സമ്മേളനത്തില്‍ പങ്കെടുത്തശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഐപിഎല്ലിനെക്കുറിച്ച് ഇപ്പോഴും രണ്ട് അഭിപ്രായം കേള്‍ക്കുന്നുണ്ട്. അതിനുമുമ്പ് ഞാന്‍ എന്തെങ്കിലും പറയുന്നത് ശരിയല്ല. സ്‌പോര്‍ട്‌സിന്റെ ഉയര്‍ച്ചക്കുവേണ്ടി മാത്രമേ ഞാന്‍ എന്തെങ്കിലും ചെയ്തിട്ടുള്ളൂ. ഐപിഎല്‍ സംബന്ധിച്ച് തന്റെ ആത്മാര്‍ഥത കേരളത്തിലെ കായികപ്രേമികളോട് മാത്രമാണ്- തരൂര്‍ വ്യക്തമാക്കി.
കേരളത്തിലെ ഏതൊരു ക്രിക്കറ്റ് പ്രേമിയേപോലെ ടീം വരണമെന്നു തന്നെയാണ് തന്റെ ആഗ്രഹമെന്ന് തരൂര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ടീം സംബന്ധിച്ച് ഇപ്പോള്‍ നടക്കുന്ന സംഭവ വികാസങ്ങളില്‍ തനിക്ക് യാതൊരു പങ്കുമില്ലെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications