ഒബാമയെ കൊല്ലമെന്ന് ഭീഷണി; 78കാരന്‍ അറസ്റ്റില്‍

വാഷിങ്ടണിലേക്കു യാത്രചെയ്തു പ്രസിഡന്റിനെ വെടിവയ്ക്കണമെന്നാണ് ഉദ്ദേശ്യമെന്നു ദക്ഷിണ കാരലീനയിലുള്ള വൃദ്ധജന ക്‌ളിനിക്കിലെ നഴ്‌സിനോടു മൈക്കല്‍ സ്റ്റീഫന്‍ ബൗഡന്‍ ആത്മഗതം പോലെ പറഞ്ഞിരുന്നു. നഴ്‌സ് ഇക്കാര്യം പൊലീസിനെ അറിയിക്കുകയായിരുന്നു.
ഒബാമ ആഫ്രിക്കന്‍ അമേരിക്കക്കാരെ സഹായിക്കുന്നില്ല എന്നതാണു കാരണം. വിവരമറിഞ്ഞ രഹസ്യ പൊലീസ് ബൗഡന്റെ വീട്ടിലെത്തി ചോദ്യംചെയ്തപ്പോള്‍ അവസരം കിട്ടിയാല്‍ വെടിവയ്ക്കുമെന്നായിരുന്നു മറുപടി.
ഇയാളുടെ പക്കല്‍ നിന്നും മൂന്നു തോക്കുകളും കണ്ടെടുത്തു. നേവിയിലും പൊലീസിലും ഫയര്‍ സര്‍വീസിലും ജോലിചെയ്ത് ബൗഡന്‍ ഹൃദയാഘാതത്തെ തുടര്‍ന്നു ജോലിയില്‍ നിന്നു വിരമിക്കുകയായിരുന്നു.
ബൗഡനെ മാനസിക പരിശോധനയ്ക്ക് വിധേയനാക്കാനും അതുവരെ ജയിലില്‍ അടയ്ക്കാനും മജിസ്‌ട്രേട്ട് കെവിന്‍ മക്‌ഡൊണാള്‍ഡ് ഉത്തരവിട്ടു.












Click it and Unblock the Notifications