നികുതിദായകര്‍ക്ക് പുതിയ ഐഡി
ദില്ലി: പാന്‍ നമ്പര്‍ മാതൃകയില്‍ നികുതിദായകര്‍ക്ക് പുതിയ നമ്പര്‍ വരുന്നു. റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനും ആദായനികുതി വകുപ്പുമായുള്ള ആശയവിനിമയത്തിനുമായി ഡിന്‍ നമ്പര്‍ (ഡോക്യുമെന്റേഷന്‍ ഐഡന്റിഫിക്കേഷന്‍ നമ്പര്‍) എന്ന സംവിധാനമാണ് നികുതിവകുപ്പ് ഏര്‍പ്പെടുത്തുന്നത്.
രേഖകള്‍ തിരിച്ചറിയാനുള്ള സവിശേഷ തിരിച്ചറിയല്‍ നമ്പറായ ഡിന്‍ അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ നിലവില്‍ വരും. ആദായനികുതി ഓഫീസുകള്‍ വഴിയാണ് ഈ നമ്പറുകള്‍ വിതരണം ചെയ്യുക.
നോട്ടീസുകള്‍, കത്തുകള്‍, ഉത്തരവുകള്‍ തുടങ്ങി ആദായ നികുതി വകുപ്പും നികുതിദാതാവുമായുള്ള എല്ലാതരം ആശയവിനിമയത്തിനും ഈ നമ്പര്‍ നിര്‍ബന്ധമാക്കും. നികുതിവകുപ്പിന്റെ പ്രവര്‍ത്തനത്തില്‍ കൂടുതല്‍ സുതാര്യത കൊണ്ടുവരികയാണ് പുതിയ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നത്.












Click it and Unblock the Notifications