എയര്‍ടെല്‍ പുതിയ ലോഗോ വൃത്തികെട്ടതെന്ന്

പുതിയ ലോഗോയ്‌ക്കെതിരെയുള്ള വികാരം സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റായ ഫേസ്‍ബുക്കില്‍ പോലും ഉയരുകയാണ്. വൃത്തികെട്ട ലോഗോയുള്ള ഒരു കമ്പനിയെ ഒരിക്കലും വിശ്വസിക്കരുതെന്നു' വരെയാണ് ഫേസ്‍ബുക്ക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ നെറ്റ്വര്‍ക്കുകളില്‍ വരുന്ന അഭിപ്രായങ്ങള്‍.
പഴയ ലോഗോ തന്നെ മതിയെന്നാണു ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നത്. ഒരു കമ്പനി അതിന്റെ ലോഗോ മാറ്റുമ്പോള്‍ ഇത്രയധികം അഭിപ്രായപ്രകടനമുണ്ടാകുന്നത് ആദ്യമാണ്.
സാധാരണ വികസിതരാജ്യങ്ങളില്‍ മാത്രമാണ് ഇത്തരത്തിലുള്ള അഭിപ്രായങ്ങള്‍ ഉയരുന്നത്. ഇപ്പോഴത്തെ ലോഗോ വളരെ മോശമാണെന്നും പഴയത് തിരികെ കൊണ്ടുവന്നില്ലെങ്കില്‍ എയര്‍ടെല്‍ മൊബൈല്‍ കണക്ഷന്‍ ഉപേക്ഷിക്കുമെന്നുവരെ പലരും മുന്നറിയിപ്പു നല്‍കിയിരിക്കുകയാണ്.
ആഗോളതലത്തില്‍ നാലാം സ്ഥാനത്തെത്തിയ സാഹചര്യത്തിലാണ് എയര്‍ടെല്‍ പുതിയ ലോഗോ സ്വീകരിക്കാന്‍ തീരുമാനിച്ചത്. കമ്പനി ചെയര്‍മാന്‍ സുനില്‍ മിത്തല്‍ തന്നെയാണു പുതിയ ലോഗോ അവതരിപ്പിച്ചത്.












Click it and Unblock the Notifications