വിജയ് മല്യ ദക്ഷിണാഫ്രിക്കയില്‍ വീടു വാങ്ങി
ബാംഗ്ലൂര്‍ : മദ്യരാജാവും എംപിയുമായ വിജയ് മല്യ ദക്ഷിണാഫ്രിക്കയില്‍ വീടു വാങ്ങി. കേപ്ടൗണിലാണ് അദ്ദേഹം ആഡംബര വസതി സ്വന്തമാക്കിയിരിക്കുന്നത്.
38.4 കോടി രൂപയുടെ വീടാണ് മല്യ സ്വന്തമാക്കിയിരിക്കുന്നത്. ഹോളിവുഡ് താരം നിക്കോളാസ് കേജും ഭാര്യ ആലിസ് കിമ്മും ആറ് വര്‍ഷം മുമ്പ് ഒരു രാത്രി തങ്ങിയ വീടാണിതെന്ന് സണ്‍ഡേ ടൈംസ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
ക്ലിഫ്ടണ്‍ ബീച്ചിന്റെ തീരത്താണ് ഈ നാല് നില വീട്. സ്പാ, ജിം, നാല് കാറുകള്‍ക്ക് പാര്‍ക്ക് ചെയ്യാവുന്ന ഗ്യാരേജ് എന്നിവയൊക്കെ വീട്ടിലുണ്ട്.
സിനിമാതാരങ്ങള്‍, ഗായകര്‍, രാജകുടുംബാംഗങ്ങള്‍ എന്നിവരൊക്കെ എത്തിയിട്ടുള്ള ഈ വീട് കേപ് ടൗണിലെ ഏറ്റവും മികച്ച വീടാണെന്നാണ് ദക്ഷിണാഫ്രിക്കയിലെ റിയല്‍ എസ്‌റ്റേറ്റ് രംഗത്തുള്ളവര്‍ വിശേഷിപ്പിക്കുന്നത്.
യു.ബി.ഗ്രൂപ്പിന്റെയും കിങ്ഫിഷര്‍ എയര്‍ലൈന്‍സിന്റെയും ഉടമയാണ് വിജയ് മല്യ. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ചില കമ്പനികള്‍ കോടികളുടെ കടക്കെണിയിലാണെന്നത് മറ്റൊരു കാര്യം.












Click it and Unblock the Notifications