Get Updates
Get notified of breaking news, exclusive insights, and must-see stories!

ജഗന്‍മോഹന്‍ റെഡ്ഡി രാജിവെച്ചു

Jagan Mohan Reddy resigns as Kadapa MP
ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപി ജഗന്‍മോഹന്‍ റെഡ്ഡി കോണ്‍ഗ്രസില്‍ നിന്നും രാജിവച്ചു. പുതിയ പാര്‍ട്ടി രൂപീകരിക്കുന്നതിനു മുന്നോടിയാണ് രാജി. തന്നെ പിന്തുണയ്ക്കുന്ന ജനങ്ങളുടെ നിരന്തരമായ ആവശ്യപ്രകാരമാണ് രാജിയെന്ന് ജഗന്‍ പറഞ്ഞു. ജഗന് പുറമെ അദ്ദേഹത്തിന്റെ അമ്മ വിജയലക്ഷ്മിയും പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചിട്ടുണ്ട്.

നിരന്തരമായ വിമര്‍ശനത്തിലൂടെ കഴിഞ്ഞ കുറെക്കാലമായി കോണ്‍ഗ്രസിന് തലവേദനയായി മാറിയ ജഗന്‍ തന്റെ ഉടമസ്ഥതയിലുള്ള സാക്ഷി ചാനലിലൂടെ പാര്‍ട്ടി നേതൃത്വത്തെ വിമര്‍ശിയ്ക്കാനും മുതിര്‍ന്നിരുന്നു.

ജഗന്റെ വിമത പ്രവര്‍ത്തനം നേരിടാന്‍ ശക്തിയില്ലാത്ത കെ.റോസയ്യയെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും നീക്കി പകരം ജഗന്റെ പിതാവും മുന്‍മുഖ്യമന്ത്രിയുമായ രാജശേഖര റെഡ്ഡിയുടെ വിശ്വസ്തന്‍ കിരണ്‍ കുമാര്‍ റെഡ്ഡിയെ മുഖ്യമന്ത്രിയാക്കിയെങ്കിലും ജഗന്‍ പാര്‍ട്ടിയ്ക്ക് പുറത്തേക്കുള്ള വഴി തേടുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+