കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റാഡിയ ടേപ്പ്: രത്തന്‍ ടാറ്റ കോടതിയില്‍

  • By Lakshmi
Google Oneindia Malayalam News

ദില്ലി: 2ജി സ്‌പെക്ട്രം അഴിമതിക്കേസിലെ വിവാദനായിക നീരാ റാഡിയയുമായി താന്‍ നടത്തിയ ടെലിഫോണ്‍ സംഭാഷണം പരസ്യപ്പെടുത്തിയതിനെതിരെ ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ രത്തന്‍ ടാറ്റ സുപ്രീംകോടതിയെ സമീപിച്ചു.

സ്‌പെക്ട്രം കേസിന്റെ അന്വേഷണ ആവശ്യത്തിനായിട്ടാണ് സര്‍ക്കാര്‍ ടേപ്പ് ചോര്‍ത്തിയത്. പിന്നീട് ഇത് പരസ്യപ്പെടുത്തുകയും ചെയ്തു. ഇതിനെതിരെയാണ് ടാറ്റ കോടതിയെ സമീപിച്ചിരിക്കുന്നത്.

ടേപ്പ് പരസ്യപ്പെടുത്തിയത് മൗലികാവകാശത്തിന്റെ ലംഘനമാണെന്നാണ് ടാറ്റ പറയുന്നത്. സര്‍ക്കാറിനെ എതിര്‍കക്ഷിയാക്കിയാക്കിയാണ് തിങ്കളാഴ്ച ഹര്‍ജി ഫയല്‍ ചെയ്തത്.

ടാറ്റ ഗ്രൂപ്പിന്റെ പബ്ലിക് റിലേഷന്‍ ജോലികള്‍ ചെയ്യുന്നത് മീര റാഡിയയുടെ ഉടമസ്ഥതയിലുള്ള വൈഷ്ണവി കമ്യൂണിക്കേഷനാണ്.

സ്‌പെക്ട്രം ഇടപാടുമായി ബന്ധപ്പെട്ട യഥാര്‍ഥ വസ്തുതകള്‍ മറച്ചുവെക്കാനും ജനശ്രദ്ധ തിരിക്കാനും വേണ്ടിയാണ് മീര റാഡിയയുടെ ടെലിഫോണ്‍ സംഭാഷണം പരസ്യപ്പെടുത്തിയതെന്ന് ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ടാറ്റ കഴിഞ്ഞദിവസം ആരോപിച്ചിരുന്നു.

ദേശീയ സുരക്ഷയെ കരുതി അന്വഷണ ഏജന്‍സികള്‍ക്ക് നല്‍കിയ പ്രത്യേക അധികാരങ്ങള്‍ ഉത്തരവാദിത്വത്തോടെ നിര്‍വഹിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

English summary
Ratan Tata on Monday filed a petition in SC on the Nira Radia tapes containing intercepts of his conversation with her because they violated his privacy. In the petition, Tata has asked the Centre to probe the leak of the tapes and take action accordingly.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X