മാനഭംഗം: താന്ത്രികന്‍ അറസ്റ്റില്‍
മുംബൈ: 3 കൗമാരക്കാരികളെ നാലു വര്‍ഷത്തോളം ലൈംഗികമായി പീഡിപ്പിച്ച മുസ്ലീം താന്ത്രികനെ പൊലീസ് അറസ്റ്റുചെയ്തു.
ജെജെ മാര്‍ഗ് പൊലീസാണ് താന്ത്രികനായ നാല്‍പ്പത്തിയഞ്ചുകാരന്‍ ജാവേദ് നാദിം ഖാദിം എന്ന മെഹ്ദി ഹസനെ അറസ്റ്റുചെയ്തത്. ജെജെ മാര്‍ഗ് സ്വദേശികളായ 19ഉം, 18ഉം, 13ഉം വയസ്സ് പ്രായമുള്ള പെണ്‍കുട്ടികളെയാണ് ഇയാള്‍ പീഡിപ്പിച്ചത്.
ഇതില്‍ രണ്ടുകുട്ടികള്‍ ഗര്‍ഭം ധരിച്ചപ്പോള്‍ താന്ത്രികന്‍ ഇവരെ നിര്‍ബ്ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തിക്കുകയും ചെയ്തിരുന്നുവത്രേ. അറസ്റ്റിലായ ഇയാളെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.
ഇയാള്‍ ബംഗാള്‍ സ്വദേശിയാണെന്നും വിവാഹിതനും രണ്ടുകുട്ടികളുടെ പിതാവുമാണെന്നും പൊലീസ് പറഞ്ഞു.
പീഡനത്തിനികളായ പെണ്‍കുട്ടികളുടെ അമ്മമാര്‍ ദുര്‍മന്ത്രവാദം നടത്താന്‍ വേണ്ടി പലപ്പോഴായി ഇയാളെ സമീപിച്ചിരുന്നുവത്രേ.
ഇങ്ങനെ ഇവരുമായി ചങ്ങാത്തം സ്ഥാപിച്ച താന്ത്രികന്‍ ഇവരുടെ വീടുകള്‍ സന്ദര്‍ശിക്കുന്നതും പതിവാക്കി. അങ്ങനെ ഇയാള്‍ കുട്ടികളെ കാണുകയും അവര്‍ക്കായി കെണിയൊരുക്കുകയുമായിരുന്നു.












Click it and Unblock the Notifications