കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മധ്യവര്‍ഗം അകന്നത് പരാജയകാരണം: സിപിഎം

  • By Lakshmi
Google Oneindia Malayalam News

CPM Flag
തിരുവനന്തപുരം: മധ്യവര്‍ഗം മുന്നണിയില്‍ നിന്നും അകന്നതാണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് തോല്‍ക്കാന്‍ ഒരു കാരണമെന്ന് സിപിഎം അവലോകന റിപ്പോര്‍ട്ട്.

വിദ്യാഭ്യാസ രംഗത്തെ പ്രശ്‌നങ്ങള്‍, റോഡുകളുടെ ശോച്യാവസ്ഥ, ഗതാഗത പ്രശ്‌നങ്ങള്‍ തുടങ്ങിയവയാണ് മധ്യവര്‍ഗത്തെ മുന്നണിയില്‍ നിന്നും അകറ്റാന്‍ പ്രധാന കാരണങ്ങളായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇത്തരം സാമൂഹ്യപ്രശ്‌നങ്ങള്‍ നേരത്തേ കണ്ടെത്തി പ്രതിവിധി ചെയ്യുന്നതില്‍ പാര്‍ട്ടിയ്ക്കും സര്‍ക്കാറിനും വീഴ്ചയുണ്ടായി. യുഡിഎഫിന് അനുകൂലമായ സാമുദായിക കേന്ദ്രീകരണം ഉണ്ടായതിനൊപ്പം സംഘടനാപരമായ ദൗര്‍ബല്യങ്ങളും തദ്ദേശതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ തിരിച്ചടിയ്ക്ക് കാരണമായതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളിലെ പരാജയത്തിന് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലുണ്ടായ പിഴവുകളും കാരണമായിട്ടുണ്ട്.

പാര്‍ട്ടിയില്‍ മുമ്പുണ്ടായിരുന്ന വിഭാഗീയതയുടെ അവശിഷ്ടങ്ങള്‍ ചില സ്ഥലങ്ങളിലെങ്കിലും പ്രശ്‌നം ഉണ്ടാക്കിയിട്ടുണ്ടോയെന്നതും പരിശോധിക്കണം. തിരഞ്ഞെടുപ്പ് കാലഘട്ടങ്ങളില്‍ ഒട്ടുമിക്ക മാധ്യമങ്ങളും എല്‍ഡിഎഫിന് എതിരെ രംഗത്തുവന്നു- അവലോകന റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.

മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ കാര്യമായ വി.എസ്. വിരുദ്ധ പരാമര്‍ശങ്ങള്‍ റിപ്പോര്‍ട്ടിലില്ല.

ഞായറാഴ്ച ആരംഭിച്ച സിപിഎം സംസ്ഥാന സമിതി യോഗത്തിന്റെ തുടക്കത്തില്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ദേശീയ രാഷ്ട്രീയസാഹചര്യവും കേന്ദ്ര കമ്മിറ്റി തീരുമാനങ്ങളും റിപ്പോര്‍ട്ടു ചെയ്തു.

പ്രകാശ് കാരാട്ടിന്റെ പ്രസംഗത്തിനുശേഷമാണ് സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അവലോകന റിപ്പോര്‍ട്ട് അവതരിപ്പിച്ചത്. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ അവലോകന റിപ്പോര്‍ട്ടിന്‍മേലുള്ള ചര്‍ച്ച സംസ്ഥാന സമിതിയില്‍ നടക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X