ശുംഭന്‍ വിളി: ജയരാജന്‍ ഹൈക്കോടതിയില്‍ ഹാജരായി
കൊച്ചി: പൊതുനിരത്തില്‍ യോഗങ്ങള്‍ നിരോധിച്ച വിധിയില്‍ ജഡ്ജിമാര്‍ക്കെതിരെ വ്യക്തിപരമായ പരാമര്‍ശം നടത്തിയതിനെ തുടര്‍ന്ന് കോടതിയലക്ഷ്യ കേസ് നേരിടുന്ന സിപിഎം സംസ്ഥാന സമിതി അംഗം എം.വി.ജയരാജന്‍ ഹൈക്കോടതിയില്‍ ഹാജരായി.
പറയാനുള്ള കാര്യങ്ങള്‍ രേഖാമൂലം അറിയിക്കണമെന്ന് കോടതി ജയരാജനോട് നിര്‍ദ്ദേശിച്ചു. കേസ് താന്‍ നേരിട്ട് വാദിക്കുമെന്ന് ജയരാജന്‍ നേരത്തെ വ്യക്‌തമാക്കി. അഭിഭാഷകനെ നിയോഗിക്കണമോ എന്ന കാര്യം പിന്നീട് ആലോചിക്കുമെന്നും ജയരാജന്‍ പറഞ്ഞു.
തിങ്കളാഴ്ച കോടതിയില്‍ ഹാജരാവാന്‍ ജയരാജനോട് കോടതി നിര്‍ദ്ദേശിച്ചിരുന്നു.












Click it and Unblock the Notifications