സഭയോടുള്ള നിലപാട് ദോഷം ചെയ്തു: ചന്ദ്രപ്പന്‍
കോട്ടയം: ക്രൈസ്തവ സഭയ്ക്കും ബിഷപ്പുമാര്‍ക്കെതിരേയുള്ള പരസ്യമായ അഭിപ്രായപ്രകടനം തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് ദോഷം ചെയ്തതായി സിപിഐ സംസ്ഥാന സെക്രട്ടറി സി.കെ ചന്ദ്രപ്പന്‍.
ന്യൂനപക്ഷവുമായുണ്ടായ അഭിപ്രായ വ്യത്യാസം ചര്‍ച്ച ചെയ്തുപരിഹരിക്കാന്‍ കഴിയും. മുന്നണി വിട്ടുപോയവരെ കൂടുതല്‍ ചര്‍ച്ചകളിലൂടെ തിരിച്ചുകൊണ്ടുവരാന്‍ കഴിയും.
ഏതെങ്കിലും ഒരു നേതാവിന് മുന്നണിയില്‍ പ്രധാന്യം ലഭിക്കുന്നത് ശരിയല്ല, മുന്നണിയില്‍ എല്ലാ ഘടകകക്ഷികള്‍ക്കും പ്രാധാന്യമുണ്ടാകണം- അദ്ദേഹം പറഞ്ഞു.
സ്ഥാനമേറ്റതിന് ശേഷം ഇതു രണ്ടാംതവണയാണ് ചന്ദ്രപ്പന്‍ സിപിഎമ്മിന്റെ നയങ്ങളെ വിമര്‍ശിക്കുന്നത്. നേരത്തേ ലാവലിന്‍ അഴിമതിക്കേസ് ഇടതുമുന്നണിയുടെ വിശ്വാസ്യത കെടുത്തുന്നുണ്ടോയെന്നകാര്യം സിപിഎം പരിശോധിക്കണമെന്ന് ചന്ദ്രപ്പന്‍ ആവശ്യപ്പെട്ടിരുന്നു.
കത്തോലിക്ക സഭയുമായുള്ള സംവാദത്തില്‍ സിപിഎമ്മിന്റെ ഭാഷയും രീതിയും മാറണമെന്നും ഒരു സ്വകാര്യ ചാനലിന്റെ പരിപാടിയില്‍ നേരത്തേ ചന്ദ്രപ്പന്‍ അഭിപ്രായപ്പെട്ടു.
എന്തായാലും വെളിയം ഭാര്‍ഗവന്‍ പാര്‍ട്ടി സംസ്ഥാന സെക്ര്ട്ടറിയായിരുന്ന കാലത്ത് അംഗീകരിച്ചുകൊടുത്തിരുന്നതുപോലെ മുന്നണിയില്‍ സിപിഎമ്മിന്റെ വല്യേട്ടന്‍ഭാവം അനുവദിച്ച് കൊടുക്കില്ലെന്ന സൂചനയാണ് ഓരോതവണയും ചന്ദ്രപ്പന്‍ പ്രസ്താവനകളിലൂടെ നല്‍കുന്നത്. അതുകൊണ്ട് തന്നെ സിപിഎമ്മിന്റെ പാളിച്ചകള്‍ തിരഞ്ഞെടുത്താണ് അദ്ദേഹം പ്രസ്താവനകളിറക്കുന്നതും.












Click it and Unblock the Notifications