തിരഞ്ഞെടുപ്പ് നേരത്തെയാക്കേണ്ട സാഹചര്യമില്ല
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പു നേരത്തെയാക്കേണ്ട സാഹചര്യം സംസ്ഥാനത്തില്ലെന്നു കേന്ദ്ര ഡെപ്യൂട്ടി തിരഞ്ഞെടുപ്പു കമ്മിഷണര്‍ അലോക് ശുക്ല. തിരഞ്ഞെടുപ്പു സംബന്ധിച്ച രാഷ്ട്രീയ പാര്‍ട്ടികളുമായി നടത്തുന്ന ചര്‍ച്ചയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രാഥമിക മുന്നൊരുക്കങ്ങളെക്കുറിച്ചുളള ചര്‍ച്ച മാത്രമാണ് ഇപ്പോള്‍ നടത്തുന്നതെന്നും ശുക്ല അറിയിച്ചു.
സംസ്ഥാനത്തെ പൊതു സാഹചര്യം, പൊലീസ് വിന്യാസം എന്നീ കാര്യങ്ങളാണു രാഷ്ട്രീയ പാര്‍ട്ടികളുമായി ചര്‍ച്ച നടത്തിയത്. രാവിലെ ഡിജിപി ജേക്കബ് പുന്നൂസുമായും സംസ്ഥാന ചീഫ് ഇലക്ടറല്‍ ഓഫിസര്‍ നളിനി നെറ്റൊയുമായും ഇക്കാര്യം ചര്‍ച്ച ചെയ്തതായി അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പു നേരത്തെയാക്കുന്നതുമായി ബന്ധപ്പെട്ടു കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ പ്രസ്താവന വിവാദത്തിന് വഴിമരുന്നിട്ടിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പു നേരത്തെയാക്കാനുളള യാതൊരു ശ്രമവും യുഡിഎഫ് നടത്തിയിട്ടില്ലെന്നു ചെന്നിത്തല പറഞ്ഞു.












Click it and Unblock the Notifications