പ്രത്യേക മുറിയില്ല, വനിത കൗണ്‍സിലര്‍ രാജിവെച്ചു
പാലക്കാട്: വനിതാ കൗണ്‍സിലര്‍മാര്‍ക്ക് പ്രത്യേക മുറി വേണമെന്ന ആവശ്യം നിഷേധിച്ചതിനെ തുടര്‍ന്ന് പാലക്കാട് നഗരസഭയിലെ ബിജെപി കൗണ്‍സിലര്‍ പ്രമീള രാജിവച്ചു.
വനിതാ കൗണ്‍സിലര്‍മാര്‍ക്ക് പ്രത്യേകം മുറി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭയിലെ 28 വനിതാ കൗണ്‍സിലര്‍മാരാണ് രംഗത്തെത്തിയത്. എന്നാല്‍ വനിതകള്‍ക്ക് മാത്രമായി മുറി അനുവദിക്കാനാവില്ലെന്ന് നഗരസഭാ ചെയര്‍മാന്‍ അബ്ദുള്‍ ഖുണ്ടൂസ് വ്യക്തമാക്കി. മുറി അനുവദിക്കാനാവില്ലെന്ന് കക്ഷി നേതാക്കളുടെ യോഗവും വ്യക്തമാക്കി.
എല്ലാ കക്ഷി നേതാക്കള്‍ക്കും പ്രത്യേകം മുറി അനുവദിച്ചിട്ടുണ്ടെന്നും, അതുകൊണ്ട് തന്നെ സ്ത്രീകള്‍ക്ക് മാത്രമായി പ്രത്യേകം മുറി അനുവദിക്കാനാവില്ലെന്നും ചെയര്‍മാന്‍ പറഞ്ഞു..












Click it and Unblock the Notifications