അവിഹിത ബന്ധം: യുവതിയുടെ മൂക്കറുത്തു
ഇസ്ലാമാബാദ്: അവിഹിത ബന്ധമാരോപിച്ച് പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയില്‍ ഭര്‍തൃവീട്ടുകാര്‍ യുവതിയുടെ മൂക്ക് അറുത്തെടുക്കുകയും തലമുടി വടിച്ചുകളയുകയും ചെയ്തു.
അയല്‍ക്കാരനുമായി അവിഹിത ബന്ധം പുലര്‍ത്തുന്നു എന്ന് ആരോപണത്തിന്‍ മേല്‍് ആസിയ ബീബി എന്ന യുവതിയാണ് ഈ ക്രൂരതയ്ക്ക് ഇരയായത്. പഞ്ചാബ് പ്രവിശ്യയിലെ ഗുജറന്‍വാലാ എന്ന സ്ഥലത്താണ് താലിബാന്‍ മോഡല്‍ അക്രമം അരങ്ങേറിയത്.
ആസിയയുടെ ഭര്‍ത്താവ് മുള്‍ട്ടാനില്‍ ജോലി ചെയ്യുകയാണ്. കഴിഞ്ഞ ഏഴ് വര്‍ഷമായി ഭര്‍ത്താവിന്റെ വീട്ടിലാണ് ആസിയ താമസിക്കുന്നത്. ആസിയയുടെ ഭര്‍ത്താവിന്റെ സഹോദരന്‍ അന്‍വര്‍, അന്‍വറിന്റെ ഭാര്യ കല്‍സൂം, അവരുടെ മക്കളായ വഖാസ്, അവൈസ് എന്നിവരാണ് ആസിയയെ ക്രൂരമായി പീഡിപ്പിച്ചത്.
ഇതിനെല്ലാം പുറമെ മൂന്ന് ദിവസം യുവതിയെ വീട്ടുകാര്‍ പൂട്ടിയിടുകയും ചെയ്തു. ഒടുവില്‍ പൊലീസ് എത്തിയാണ് ആസിയയെ മോചിപ്പിച്ചത്.
ഭര്‍ത്തൃവീട്ടുകാര്‍ ആസിയയോട് ക്രൂരമായിട്ടാണ് പെരുമാറാറുള്ളതെന്ന് അയല്‍ക്കാര്‍ പറയുന്നു. യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തനിക്ക് ഭക്ഷണം തന്നില്ലെന്നും മുറിയില്‍ പൂട്ടിയിട്ട സമയത്തും മൂക്കില്‍ നിന്ന് രക്തം ഒഴുകുന്നുണ്ടായിരുന്നുവെന്നും ആസിയ പൊലീസിനോട് പറഞ്ഞു.












Click it and Unblock the Notifications