വിക്കിലീക്ക്‌സ്: 3,038 രേഖകള്‍ ഇന്ത്യയില്‍ നിന്ന്
വാഷിംഗ്ടണ്‍: അമേരിക്കന്‍ നയതന്ത്ര രഹസ്യങ്ങളുമായി ബന്ധപ്പെട്ട് വിക്കിലീക്‌സ് പുറത്തുവിട്ട രേഖകളില്‍ 3,038 എണ്ണം ഇന്ത്യയിലെ അമേരിക്കന്‍ എംബസിയില്‍ നിന്നുള്ളവ. യുഎസ് ഭരണകൂടത്തെ ഞെട്ടിച്ചു കൊണ്ട് ആകെ രണ്ടരലക്ഷത്തോളം രേഖകളാണ് വിക്കിലീക്‌സ് പുറത്തുവിട്ടത്. ഈ രേഖകളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല.
അതേസമയം രേഖകള്‍ പുറത്തുവിടുന്നതു സംബന്ധിച്ച്് നേരത്തെ ഇന്ത്യക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നതായി യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് പി.ജെ ക്രൗലി പറഞ്ഞു. ഇന്ത്യയെക്കൂടാതെ ആസ്‌ത്രേലിയ, ബ്രിട്ടന്‍, ഇസ്രായേല്‍, റഷ്യ, തുര്‍ക്കി എന്നീ രാജ്യങ്ങള്‍ക്കും അമേരിക്ക മുന്നറിയിപ്പ് നല്‍കിയിരുന്നു.
പുറത്തുവിട്ട രേഖകളില്‍ 2,278 എണ്ണം കാഠ്മണ്ഡു അമേരിക്കന്‍ എംബസിയില്‍ നിന്നും 3,325 എണ്ണം കൊളംബോയില്‍ നിന്നും 2,220 എണ്ണം ഇസ്‌ലാമാബാദില്‍ നിന്നുള്ളതുമാണ്.












Click it and Unblock the Notifications