കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉയരമേറിയ പാര്‍പ്പിട സമുച്ചയം ദുബയില്‍ ഉയരുന്നു

  • By Lakshmi
Google Oneindia Malayalam News

ദുബയ്: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പാര്‍പ്പിട സമുച്ചയം ദുബായില്‍ ഉയരുന്നു. ദുബായ് മറീനയിലെ 107 നിലകളുള്ള സമുച്ചയം പണിതുയര്‍ത്തുന്നത്. കെട്ടിടത്തിന്റെ നിര്‍മ്മാണം 2011 അവസാനത്തോടെ പൂര്‍ത്തിയാവുമെന്നാണ് കരുതുന്നത്.

പ്രിന്‍സസ് ടവര്‍ എന്ന പേരിലുള്ള ഈ ഫ്‌ളറ്റ് സമുച്ചയത്തിന് 414 മീറ്റര്‍ ഉയരമുണ്ടായിരിക്കും. പ്രിന്‍സസ് ടവറിനു പുറമെ, 381 മീറ്റര്‍ ഉയരവും 91 നിലകളുമുള്ള എലൈറ്റ് റസിഡന്‍സ് എന്ന ഫ്‌ളാറ്റ് സമുച്ചയവും 2011 അവസാനത്തോടെ നിര്‍മ്മാണം പൂര്‍ത്തിയാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇതോടെ, ആസ്‌ത്രേലിയയിലെ ഗോള്‍ഡ് കോസ്റ്റിലുള്ള ക്യു1 എന്ന പാര്‍പ്പിട സമുച്ചയത്തിന്റെ ഉയരത്തിലുള്ള ലോക റെക്കൊര്‍ഡാണ് പഴങ്കഥയാവുക. 78 നിലകളുള്ള ഈ കെട്ടിടത്തിന് 323 മീറ്റര്‍ ഉയരമാണുള്ളത്.

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയും ദുബായിലാണ് സ്ഥിതിചെയ്യുന്നത്. 823 മീറ്ററാണ് ബുര്‍ജ് ഖലീഫയുടെ ഉയരം.

English summary
The 107-storey tower, billed to be the tallest residential building on earth, is likely to be ready by next year at the Mareena city in Dubai, that is also home to the 823 metres wonder Burj Khalifa.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X