Get Updates
Get notified of breaking news, exclusive insights, and must-see stories!

വൈകീട്ട് ഓഹരി വിപണിയില്‍ ഉണര്‍വ്

മുംബൈ: കഴിഞ്ഞ ചില ദിവസങ്ങളായി കാര്യമായി ഉയരത്തലേയ്ക്ക് കയറാത്ത വിപണി നവംബര്‍ 30ന് ചെറിയ ഉണര്‍വ് പ്രകടിപ്പിച്ചു. ഉച്ചയ്ക്ക് ശേഷമായിരുന്നു വിപണിയില്‍ കയറ്റത്തിന്റെ തുടക്കം.

സെന്‍സെക്സ് 19,521.25 (116.15)
നിഫ്ടി 5,862.70 (32.70
)

രാവിലെ വിപണി തുടര്‍ന്നത് മറ്റ് ഏഷ്യന്‍ വിപണികളുടെ ചുവട് പിടിച്ചായിരുന്നു. ഏഷ്യന്‍ വിപണികളൊക്കെ തന്നെ താഴോട്ടായിരുന്നു. തിങ്കളാഴ്ച അല്പം കയറിയ വിപണി ചൊവ്വാഴ്ച രാവിലെ ഒരു ശതമാനത്തോളം നഷ്ടത്തിലായിരുന്നു. ഉച്ചകഴിഞ്ഞ് വിപണി കയറി. പ്രധാന ഓഹരികളായ എസ്‍ബിഐ, ഭാരതി എയര്‍ടെല്‍, എന്‍ടിപിസി, ഡിഎല്‍എഫ്, ടാറ്റ മോട്ടോഴ്സ്, തുടങ്ങിയവ ഒക്കെ തന്നെ കയറി.

റിയാല്‍റ്റി ഓഹരികളായിരുന്നു കാര്യമായി കയറിയത്. വിപണിയുടെ അവസാന മണിയ്ക്കൂറുകളില്‍ കയറ്റത്തിന് ചെറിയ കടിഞ്ഞാണിട്ടത് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരിയുടെ മോശം പ്രകടനം ആയിരുന്നു. കെജി ഡി1ഡി3 യിലെ എണ്ണ-വാതക ഉല്പാദനം കുറവായതുകൊണ്ട് കമ്പനിയുടെ വരുമാനത്തില്‍ കുറവുണ്ടാകുമെന്ന് മേധാവികള്‍ തന്നെ സി എന്‍ ബി സി ടി വി 18 ചാനലില്‍ വ്യക്തമാക്കിയതായിരുന്നു ഈ വില ഇടിയലിന് കാരണം. 986.80 രൂപയ്ക്കായിരുന്നു ഈ ഓഹരി ക്ലോസ് ചെയ്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+