2ജി പ്രതിസന്ധി അന്തമില്ലാതെ നീളുന്നു
ദില്ലി: 2ജി സ്‌പെക്ട്രം അഴിമതിയില്‍ ജെപിസി അന്വേഷണത്തിനു രാഷ്ട്രപതി നിര്‍ദേശിക്കണമെന്ന് മൂന്നാം മുന്നണി ആവശ്യപ്പെട്ടു. രാഷ്ട്രപതിയുടെ ഭരണഘടനാപരമായ അധികാരം ഇതിനായി ഉപയോഗിക്കണം.
സ്വതന്ത്രാനന്തര ഇന്ത്യ കണ്ട ഏറ്റവും അഴിമതിയാണു 2ജി സ്‌പെക്ട്രം അഴിമതി. മുഴുവന്‍ വസ്തുതകള്‍ പുറത്തു കൊണ്ടു വരാന്‍ ജെപിസി അന്വേഷണം മാത്രമാണു സിപിഎം നേതാവ് സീതാറാം യെച്ചൂരി പറഞ്ഞു. ഇടപാടു സംബന്ധിച്ചു സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷണം വേണമെന്ന നിലപാടില്‍ മാറ്റമില്ല. ഇടപാടിനെക്കുറിച്ചു പ്രധാനമന്ത്രി മന്മോഹന്‍ സിംഗ് സഭയില്‍ പ്രസ്താവന നടത്തണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു.
രാഷ്ട്രപതി ഭവനിലേക്കു മൂന്നാം മുന്നണി നേതാക്കള്‍ നടത്തിയ മാര്‍ച്ചില്‍ യുപിഎ, എന്‍ഡിഎ ഇതര കക്ഷികളിലെ 77 എംപിമാര്‍ പങ്കെടുത്തു.
അതിനിടെ പാര്‍ലമെന്റ് സ്തംഭനം ഒഴിവാക്കുന്നതു സംബന്ധിച്ചു ചര്‍ച്ച ചെയ്യാനായി സ്പീക്കര്‍ മീരാ കുമാര്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗം തീരുമാനമാകാതെ പിരിഞ്ഞു. സ്‌പെക്ട്രം അഴിമതിയില്‍ ജെപിസി അന്വേഷണം പ്രഖ്യാപിക്കുന്നതുവരെ സഭാ നടപടികള്‍ സ്തംഭിപ്പിക്കുമെന്ന നിലപാടില്‍ പ്രതിപക്ഷം ഉറച്ചു നിന്നതോടെയാണ് യോഗം തീരുമാനമാകാതെ പിരിഞ്ഞത്.
ജെപിസി അന്വേഷണം സാധ്യമല്ലെന്നു കേന്ദ്ര ധനമന്ത്രി പ്രണബ് മുഖര്‍ജി യോഗത്തെ അറിയിച്ചു. സുപ്രീം കോടതിയുടെ മേല്‍നോട്ടത്തിലുള്ള സിബിഐ അന്വേഷണം അനുവദിക്കാമെന്നും അല്ലാത്ത പക്ഷം പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ അതു സ്വീകാര്യമല്ലെന്നു ബിജെപി വ്യക്തമാക്കി.












Click it and Unblock the Notifications