സോണിയയുടെ മതം വെളിപ്പെടുത്തണമെന്ന ഹര്‍ജി തള്ളി

മുന്‍ ഹരിയാന ഡിജിപി പിസി വദ്ധ്വയാണ് വിവരാവകാശനിയമം വഴി സോണിയയുടെ മതത്തെകുറിച്ച് അറിയാന്‍ സെന്‍ട്രല്‍ പബ്ലിക്ക് ഇന്‍ഫോര്‍മേഷന്‍ ഓഫീസര്‍ക്ക് മുമ്പാകെ അപേക്ഷ സമര്‍പ്പിച്ചത്. എന്നാല്‍ ഓഫീസര്‍ അപേക്ഷ തള്ളി. തുടര്‍ന്ന് വദ്ധ്വ കേന്ദ്ര ഇന്‍ഫോര്‍മേഷന്‍ കമ്മീഷനെ സമീപിച്ചു. എന്നാല്‍ കമ്മീഷനും അപേക്ഷ സ്വീകരിയ്ക്കാന്‍ തയാറായില്ല.
ഒരാളുടെ സ്വകാര്യതയില്‍ കടന്നു കയറാനാണ് ഹര്‍ജിക്കാരന്റെ ശ്രമമെന്ന് കോടതി നിരീഷിച്ചു. ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ട വിവരം തീര്‍ത്തും സ്വകാര്യമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ചീഫ് ജസ്റ്റീസ് മുകള്‍ മുദ്ഗല്‍, ജസ്റ്റീസ് രംഗന്‍ ഗോഗോയി എന്നിവരടങ്ങിയ ബഞ്ചാണ് ഹര്‍ജി തള്ളിയത്.












Click it and Unblock the Notifications