സിഗരറ്റിന് വേണ്ടി കൊലപാതകം ഒരാള്‍ പിടിയില്‍
ദില്ലി: സിഗരറ്റ് നല്‍കാത്തതിന് മധ്യവയസ്‌ക്കനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ദില്ലി പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തു. സുല്‍ത്താന്‍പുരി സ്വദേശിയായ രാകേഷി (20)നെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. മുപ്പത്തിരണ്ടുകാരനായ സുരാജ് എന്നയാളാണ് കൊല്ലപ്പെട്ടത്.
സുല്‍ത്താന്‍പുരിയിലെ എംസിഡി സ്‌കൂളിന് സമീപം വെച്ച് ശനിയാഴ്ച വൈകിട്ടാണ് സംഭവമുണ്ടായത്. മരുമകനൊപ്പം നടക്കാനിറങ്ങിയതായിരുന്നു സുരാജ്. ഇതിനിടെ ഇവിടെയെത്തിയ രാകേഷ് സിഗരറ്റ് ചോദിച്ചെങ്കിലും നല്‍കാന്‍ സുരാജ് വിസമ്മതിച്ചു. ഉടന്‍ തന്നെ രാകേഷ് കൈയ്യിലുണ്ടായിരുന്ന കത്തിയെടുത്ത് സുരാജിനെ കുത്തിവീഴ്ത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സുരാജിന്റെ മരുമകനായ ഓംപ്രകാശിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് രാകേഷിനെ പൊലീസ് അറസ്റ്റു ചെയ്തത.












Click it and Unblock the Notifications