റാഡിയക്ക് സിപിഎം നേതാക്കളുമായും ബന്ധം?
ദില്ലി: വന്‍കിട കോര്‍പ്പറേറ്റുകളുടെ ഇടനിലക്കാരിയായി പ്രവര്‍ത്തിയ്ക്കുന്ന നീര റാഡിയയുടെ വൈഷ്ണവി കോര്‍പ്പറേഷന്‍ ബംഗാള്‍ സര്‍ക്കാരിന് വേണ്ടിയും പ്രവര്‍ത്തിച്ചതായി റിപ്പോര്‍ട്ടുകള്‍.
സിംഗൂരിലെ നാനോ കാര്‍ ഫാക്ടറിയുമായി ബന്ധപ്പെട്ട് ബംഗാളില്‍ നടന്ന ഭൂസമരത്തെ തുടര്‍ന്നാണ് റാഡിയ ബംഗാള്‍ സിപിഎം. നേതാക്കളുമായി ബന്ധപ്പെടുന്നത്. വ്യവസായ വികസന കോര്‍പ്പറേഷനു പുറമെ, ഹാല്‍ദിയ പെട്രോകെമിക്കല്‍സിന്റെ പബ്ലിക്ക് റിലേഷന്‍സ് ജോലിയും ചെയ്തിരുന്നത് റാഡിയയുടെ കമ്പനിയായിരുന്നു.
സിംഗൂരില്‍ നടന്ന സമരം നേരിടുന്നതിനു ബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയെയും നിരുപം സെന്നിനെയും നീരാറാഡിയ നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്ന റിപ്പോര്‍ട്ട് ഇംഗ്ലീഷ് പത്രമാണ് പ്രസിദ്ധീകരിച്ചിരിയ്ക്കുന്നത്. ഒരുഘട്ടത്തില്‍ സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനെ ബന്ധപ്പെടാനും റാഡിയയുടെ സ്ഥാപനം ശ്രമിച്ചിരുന്നതായി റിപ്പോര്‍ട്ടില്‍ ആരോപിയ്ക്കുന്നു.
എന്നാല്‍ കാരാട്ടുമായി ഒരു ഘട്ടത്തിലും ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടില്ലെന്ന് വൈഷ്ണവി കമ്യൂണിക്കേഷണന്‍സിന്റെ വക്താവ് പത്രത്തിനയച്ച വിശദീകരണത്തില്‍ വ്യക്തമാക്കുന്നു. അതേ സമയം മുഖ്യമന്ത്രിയുമായി എത്രതവണ സംസാരിച്ചുവെന്നതിന് വ്യക്തമായ വിശദീകരണം നല്‍കുന്നില്ല. ആരോപണങ്ങള്‍ക്കെതിരെ സിപിഎം ഇതുവരെ പ്രതികരിച്ചിട്ടില്ല.












Click it and Unblock the Notifications