അഭിഷേക് സിങ്‌വി വീണ്ടും വക്താവ്

തനിക്കു പറ്റിയ തെറ്റ് പാര്‍ട്ടിയ്ക്കു മുന്നില്‍ ഏറ്റു പറഞ്ഞ സാഹചര്യത്തിലാണ് വക്താവ് ചുമതല വീണ്ടും അഭിഷേക് സിങ് വിയ്ക്ക് നല്‍കാന്‍ തീരുമാനമായത്.
ഒന്നര മാസം മുമ്പ് ലോട്ടറിക്കേസില്‍ മേഘ ഡിസ്ട്രിബ്യൂട്ടേഴ്‌സ് ഉടമ സാന്റിയാഗോ മാര്‍ട്ടിനു വേണ്ടി അഭിഷേക് സിങ്‌വി ഹാജരായി അനുകൂല വിധി നേടിയിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പുണ്ടായ സംഭവം
വിവാദമായതിനാല്‍ കെപിസിസി ശക്തമായ നിലപാടു സ്വീകരിച്ചതിനെ തുടര്‍ന്നാണ് സിങ്‌വിയെ വക്താവ് ചുമതലയില്‍ നിന്ന് മാറ്റി നിര്‍ത്തിയത്.
സിങ്‌വിയെ വക്താവായി തിരിച്ചെടുത്തതായുള്ള വാക്കാലുള്ള അറിയിപ്പ് എഐസിസി വൃത്തങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന്റെ പതിവ് വാര്‍ത്താ സമ്മേളനങ്ങളില്‍ ചൊവ്വാഴ്ച മുതല്‍ സിങ്‌വി വക്താവായി എത്തും. എഐസിസി മാധ്യമ വിഭാഗം ഡെപ്യൂട്ടി ചെയര്‍മാന്‍ കൂടിയാണ് സിങ്‌വി.












Click it and Unblock the Notifications