തിരുവനന്തപുരത്ത് വന്‍ കള്ളനോട്ട് വേട്ട
തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും കള്ളനോട്ടു വേട്ട. വെഞ്ഞാറമൂട്ടില്‍ നിന്ന് 13,000 രൂപയുടെ കള്ളനോട്ടുകള്‍ പിടിച്ചെടുത്തു. സംഭവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
നോട്ടുകള്‍ അച്ചടിക്കാനുള്ള യന്ത്രസാമഗ്രികളും കടലാസുകളും പിടിച്ചെടുത്തിട്ടുണ്ട്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് പരിശോധന നടത്തിയത്.
കഴിഞ്ഞ ദിവസം പട്ടത്തിനടുത്ത് പൊട്ടക്കുഴിയില്‍ രണ്ടു കാറുകളിലായി സൂക്ഷിച്ച കള്ളനോട്ടുകള്‍ പൊലീസ് പിടിച്ചെടുത്തിരുന്നു.












Click it and Unblock the Notifications