വിദ്യാര്‍ഥി സഹപാഠികളെ ബന്ദികളാക്കി
വാഷിങ്ടണ്‍: അമേരിക്കയിലെ വിസ്‌കോസിനില്‍ ആയുധധാരിയായ വിദ്യാര്‍ഥി സഹപാഠികളെയും അധ്യാപികയെയും ബന്ദികളാക്കി. വിസ്‌കോസിനിന്‍ സംസ്ഥാനത്തെ മാരിനെറ്റ ഹൈസ്‌കൂളിലാണ് സംഭവം.
23 വിദ്യാര്‍ഥികളെയും ഒരു അധ്യാപികയെയുമാണ് വിദ്യാര്‍ഥി തോക്ക് ചൂണ്ടി ബന്ദികളാക്കിയത്. ക്ലാസ് റൂമിലാണ് ഇവരെ ബന്ദികളാക്കിയിരിക്കുന്നത്. അക്രമിയുടെ ഉദ്ദേശ്യമെന്തെന്നു വ്യക്തമല്ല.
സംഭവത്തേത്തുടര്‍ന്ന് പോലീസ് ഇതുവഴിയുള്ള വാഹനഗതാഗതം തടഞ്ഞിരിക്കുകയാണ്. ഗ്രീന്‍ബേയില്‍ നിന്നു പ്രത്യേക സുരക്ഷാ സേന ഉടന്‍ സ്ഥലത്തെത്തുമെന്ന് അധികൃതര്‍ അറിയിച്ചു.
തോക്കുധാരിയായ വിദ്യാര്‍ഥി ആവശ്യങ്ങളൊന്നും ഉന്നയിച്ചിട്ടില്ലെന്ന് പോലീസ് അറിയിച്ചു. പൊലീസിന്റെ ആവശ്യങ്ങളോടു പ്രതികരിക്കാന്‍ ഇയാള്‍ തയാറായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. കീഴടങ്ങാന്‍ കൂട്ടാക്കിയില്ലെങ്കില്‍ സുരക്ഷാ സേന ഇടപെടുമെന്ന് പോലീസ് അറിയിച്ചു. സംഭവത്തില്‍ ചിലര്‍ക്കു പരുക്കേറ്റുവെന്ന വാര്‍ത്ത പൊലീസ് തള്ളിക്കളഞ്ഞു.












Click it and Unblock the Notifications