ഇത് വിക്കിലീക്‌സിന്റെ കേബിള്‍ഗേറ്റ്
ലണ്ടന്‍: അമേരിക്കന്‍ ഭരണകൂടത്തെ ഞെട്ടിച്ച രഹസ്യരേഖാ ചോര്‍ച്ചയ്ക്ക് വിക്കിലീക്‌സ് നല്‍കിയ പേരാണ് കേബിള്‍ഗേറ്റ്. ഇമെയിലുകള്‍ വഴി അമേരിക്കന്‍ എംബസികള്‍ നല്‍കിയ നയതന്ത്ര സന്ദേശങ്ങള്‍ ചോര്‍ത്തിയതിന്റെ പ്രതീകമായാണ് കേബിള്‍ എന്ന വാക്ക് കണ്ടെത്തിയത്. യുഎസിലെ എക്കാലത്തെയും ഏറ്റവും വലിയ വിവാദങ്ങളിലൊന്നായ വാട്ടര്‍ ഗേറ്റ് സംഭവത്തിന്റെ ഗേറ്റും ചേര്‍ത്താണ് കേബിള്‍ഗേറ്റ് എന്ന വാക്ക് സൃഷ്ടിച്ചത്.
ട്വിറ്ററില്‍ വിക്കിലീക്ക്‌സ് പ്രവര്‍ത്തകര്‍ കുറിച്ചിട്ടതാണ് 'കേബിള്‍ഗേറ്റ്' എന്ന പ്രയോഗം. ഭാവിയില്‍ പുറത്തുവിടുന്ന വിവരങ്ങള്‍ http://cablegate.wikileaks. org എന്ന വിലാസത്തില്‍ ലഭ്യമാകുമെന്നും വിക്കിലീക്ക്‌സ് അധികൃതര്‍ അറിയിച്ചു.
വിക്കിലീക്‌സ് കഴിഞ്ഞദിവസം പുറത്തുവിട്ട രണ്ടരലക്ഷത്തോളം രഹസ്യരേഖകള്‍ അമേരിക്കയ്ക്ക് തലവേദനയായി മാറുകയാണ്. മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുന്ന കാര്യത്തില്‍ ക്രിയാത്മക ചര്‍ച്ചയ്ക്ക് അമേരിക്കന്‍ സര്‍ക്കാര്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് ഇത്തരം രഹസ്യങ്ങള്‍ പ്രസിദ്ധീകരിക്കേണ്ടി വരുന്നതെന്ന് വിക്കിലീക്ക്‌സ് തലവന്‍ ജൂലിയന്‍ അസാഞ്ചെ പറയുന്നു.












Click it and Unblock the Notifications