നിരക്ക് യുദ്ധവുമായി ബിഎസ്എന്‍എല്‍

ബുധനാഴ്ച മുതല്‍ പദ്ധതി നിലവില്‍ വരും. രാജ്യത്തെ 2.7 കോടി ബിഎസ്എന്‍എല്‍ ലാന്‍ഡ് ലൈന്‍ ഉപയോക്താക്കള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. എന്നാല്‍ പിസിഒകള്‍ പദ്ധതിയുടെ പരിധിയില്‍ വരില്ല.
ഇപ്പോള്‍ രണ്ടു മിനിറ്റിന് 80 പൈസ നിരക്കിലാണ് എസ്ടിഡി ചാര്‍ജ്. ഇതു മൂന്നു മിനിറ്റിന് 80 പൈസ എന്ന നിരക്കിലാക്കാനോ ലോക്കല്‍ ചാര്‍ജ് ഈടാക്കാനോ ആണു തീരുമാനം. ഏറെക്കാലമായി നിലനില്‍ക്കുന്ന സബ്‌സ്‌െ്രെകബര്‍ ട്രങ്ക് കാളിംഗ് (എസ്ടിഡി) കാലഘട്ടം അവസാനിക്കുന്നതിന്റെ സൂചനയാണിതെന്ന് കരുതപ്പെടുന്നു.
മൈബൈല്‍ ഫോണ്‍ വ്യാപകമായതോടെ ലാന്‍ഡ് ലൈന്‍ കണക്ഷനുകള്‍ വിച്ഛേദ്ദിയ്ക്കുന്നവരുടെ എണ്ണം ക്രമാതീതമായി ഉയര്‍ന്നിരുന്നു. എന്നാല്‍ പുതിയ തീരുമാനം രാജ്യത്തെ ബിഎസ്എന്‍എല്‍ ലാന്‍ഡ് ലൈനുകളുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനയുണ്ടാക്കുമെന്നാണ് കരുതപ്പെടുന്നത്.












Click it and Unblock the Notifications