ആന്ധ്ര മന്ത്രിസഭ; ജഗന്‍ അനുകൂലികള്‍ പുറത്ത്
ഹൈദരാബാദ്: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി കിരണ്‍ കുമാര്‍ റെഡ്ഡി 39 പുതിയ മന്ത്രിമാരെ ഉള്‍പ്പെടുത്തി മന്ത്രിസഭ വികസിപ്പിച്ചു.
മന്ത്രിസഭയിലെ 11 പുതുമുഖങ്ങളുണ്ട്. ഇതില്‍ ഏഴ് പേര്‍ ആദ്യമായി മത്സരിച്ച് ജയിച്ചവരാണ്. രാജ് ഭവനില്‍ വച്ച് നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ഇ.എസ്.എല്‍ നരസിംഹന്‍ മന്ത്രിമാര്‍ക്ക് സത്യവാചകം ചൊല്ലികൊടുത്തു. ചടങ്ങില്‍ മുന്‍ മുഖ്യമന്ത്രി കെ.റോസയ്യയുള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്തു.
റോസയ്യ മന്ത്രിസഭയിലെ അഞ്ച് മന്ത്രിമാര്‍ ഒഴിവാക്കപ്പെട്ടിട്ടുണ്ട്. ഇതില്‍ രണ്ട് പേര്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച മുന്‍ എം.പി ജഗന്‍മോഹന്‍ റെഡ്ഡിയുടെ അനുയായികളാണ്.
അതേസമയം മുന്‍ മുഖ്യമന്ത്രി രാജശേഖര റെഡ്ഡിയുടെ സഹോദരനായ വിവേകാനന്ദ റെഡ്ഡിക്കു ക്യാബിനറ്റ് പദവി ലഭിച്ചിട്ടുണ്ട്.
ജഗന്റെ അനുയായികളായ ബലിനേനി ശ്രീനിവാസ റാവു, പില്ലി ചന്ദ്ര ബോസ് എന്നിവര്‍ക്കാണ് മന്ത്രിസ്ഥാനം നഷ്ടമായത്. കിരണ്‍ റെഡ്ഡിയുടെ കടുത്ത എതിരാളിയായ പി.ആര്‍ റെഡ്ഡിക്കും സ്ഥാനം നഷ്ടമായി.












Click it and Unblock the Notifications