ബിഎസ്എന്‍എല്‍ ജീവനക്കാര്‍ സമരത്തില്‍

സാം പിത്രോഡ കമ്മിറ്റിയുടെ ശിപാര്‍ശയനുസരിച്ച് കമ്പനിയുടെ 30 ശതമാനം ഓഹരി വില്‍ക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ചാണ് സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ സമരം നടത്തുന്നത്. ഒരു ലക്ഷം ജീവനക്കാര്‍ക്ക് വിആര്‍എസ് നല്‍കണമെന്നും കമ്മിറ്റി ശുപാര്‍ശ നല്‍കിയിരുന്നു.
3ജി സ്‌പെക്ട്രം അനുവദിക്കാനായി ബിഎസ്എന്‍എല്‍ നല്‍കിയ തുക തിരികെ നല്‍കണമെന്ന് സമരസമിതി ആവശ്യപ്പെട്ടു.
നികുതി അടയ്ക്കുന്നതിന് വീഴ്ച വരുത്തിയ സ്വകാര്യ മൊബൈല്‍ കമ്പനികള്‍ക്ക് സഹായം നല്‍കുന്ന സര്‍ക്കാര്‍ ബിഎസ്എന്‍എലിനെ സഹായിക്കുന്ന യാതൊരു നിലപാടും കൈക്കൊണ്ടിട്ടില്ല എന്ന് സമരസമിതി കുറ്റപ്പെടുത്തി.
ഇതിനിടെ പണിമുടക്ക് കമ്പനിയുടെ സേവനങ്ങളെ ബാധിക്കില്ല എന്ന് ബിഎസ്എന്‍എല്‍ അറിയിച്ചു.












Click it and Unblock the Notifications