2ജി: പിജെ തോമസ് മേല്‍നോട്ടം വഹിയ്ക്കില്ല

പിജെ തോമസാണ് ഈ നിര്‍ദ്ദേശം സര്‍ക്കാറിനെ അറിയിച്ചത്. തുടര്‍ന്ന് കേന്ദ്രം സുപ്രീം കോടതിയില്‍ തീരുമാനം അറിയിക്കുകയായിരുന്നു. തുടര്‍ച്ചയായി രണ്ടു തവണ സുപ്രീം കോടതി തോമസിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
അതിനിടെ സ്‌പെക്ട്രം അഴിമതിയിലെ വിവാദനായിക നീരാ റാഡിയയുമായുള്ള ടെലിഫോണ്‍ സംഭാഷണമടങ്ങുന്ന ടേപ്പുകള്‍ മേലില്‍ സുപ്രീംകോടതി സൂക്ഷിക്കും. കേസന്വേഷണത്തിനായി ടേപ്പിന്റെ പകര്‍പ്പ് സുപ്രീംകോടതി കൈമാറും. ടേപ്പിലെ വസ്തുതകള്‍ ചോര്‍ന്നത് വിവാദമായതിനെ തുടര്‍ന്നാണ് കോടതി തീരുമാനം.
ആദായനികുതി വകുപ്പാണ് സ്‌പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട് നീരയുമായി വ്യവസായ പ്രമുഖരും മാധ്യമപ്രവര്‍ത്തകരും നടത്തിയ സംഭാഷണം ചോര്‍ത്തിയത്.












Click it and Unblock the Notifications