കാമുകിയുടെ ചിതയില്‍ച്ചാടി വിദ്യാര്‍ഥി ജീവനൊടുക്കി
സിര്‍സ: പ്രണയത്തെ വീട്ടുകാര്‍ എതിര്‍ത്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത പെണ്‍കുട്ടിയുടെ ചിതയില്‍ച്ചാടി കാമുകന്‍ ജീവനൊടുക്കി. സിര്‍സ ജില്ലയിലെ റോറി ഗ്രാമത്തിലാണ് ദാരുണമായ മരണങ്ങള്‍ അരങ്ങേറിയത്. പതിനൊന്നാംക്ലാസ് വിദ്യാര്‍ത്ഥിയായ ബിട്ടു സിങാണ് കാമുകി ഒമ്പതാം ക്ലാസുകാരി വീര്‍പാല്‍ കൌറിന്റെ ചിതയില്‍ ചാടി ജീവനൊടുക്കിയത്.
ഒരേ സ്‌കൂളില്‍ പഠിയ്ക്കുന്ന ബിട്ടുവും വീര്‍പാലും ഏറെക്കാലമായി പ്രണയത്തിലായിരുന്നു. എന്നാല്‍ ഇവരുടെ ബന്ധത്തെ വീര്‍പാലിന്റെ ബന്ധുക്കള്‍ എതിര്‍ത്തു. ഇതേതുടര്‍ന്ന് കഴിഞ്ഞ മാസം 26ന് വീര്‍
ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയിരുന്നു. ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടി കഴിഞ്ഞ ദിവസം മരിച്ചു. വീര്‍ മരിച്ച വിവരം അറിഞ്ഞതോടെ ബിട്ടു ആകെ അസ്വസ്ഥനായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ടോടെ ബിട്ടുവിനെ കാണാതായി. പലയിടങ്ങളിലും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.
ഏറെ നേരത്തെ തിരച്ചലിന് ശേഷം വീറിന്റെ മൃതദേഹം സംസ്‌കരിച്ച ശ്മശാനത്തിനു സമീപത്തുനിന്നും ബിട്ടുവിന്റെ സൈക്കിളും മൊബൈല്‍ഫോണും കണ്ടെത്തി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ചിതയില്‍ നിന്ന് രണ്ട് മൃതദേഹങ്ങളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. ഇതോടെയാണ് ബിട്ടു ചിതയില്‍ച്ചാടി ജീവനൊടുക്കിയ കാര്യം. അതേ സമയം ബിട്ടുവിന്റെ മരണത്തിന് പിന്നില്‍ അഭിമാനക്കൊലപാതകം പോലുള്ള സാധ്യതകളും പൊലീസ് അന്വേഷിയ്ക്കുന്നുണ്ട്. ബിട്ടുവിന്റെ മൃതദേഹാവശിഷ്ടങ്ങള്‍ പോസ്റ്റമോര്‍ട്ടത്തിന് അയച്ചിട്ടുണ്ട്.












Click it and Unblock the Notifications