മകളുടെ കാമുകനെ പിതാവ് അടിച്ചുകൊന്നു
മുംബൈ: മകളെ പ്രണയിച്ച പതിനേഴുകാരനെ പിതാവ് തല്ലിക്കൊന്നു. മുംബൈയിലെ ഒഷിവാര സ്വദേശിയായ ആണ്‍കുട്ടിയാണ് കൊലപ്പെട്ടത്.
അച്ഛന്‍ കൂട്ടുകാരനെ കൊലപ്പെടുത്തിയ വിവരമറിഞ്ഞ മകള്‍ വീടുവിട്ടുപോയിരിക്കുകയാണ്. സംഭവത്തെത്തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവ് അമീറിനെ പൊലീസ് അറസ്റ്റുചെയ്തിട്ടുണ്ട്.
തിങ്കളാഴ്ച രാത്രി ആണ്‍കുട്ടി രഹസ്യമായി പെണ്‍കുട്ടിയുടെ വീട്ടിലെത്തി. അരുമറിയാതെ തന്റെ മുറിയിലെത്താന്‍ പെണ്‍കുട്ടി കാമകന് സൗകര്യം ചെയ്തുകൊടുത്തു.
പിന്നീട് പെണ്‍കുട്ടിയുടെ മുറിയില്‍ രാത്രി ഏറെ വൈകിയും വെളിച്ചം കണ്ട് ചെന്ന അമ്മയാണ് സദ്ദാമിനെ മുറിയില്‍ കണ്ടത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവെത്തി സദ്ദാമിനെ മര്‍ദ്ദിച്ച് അവശനാക്കുകയായിരുന്നു.
അബോധാവസ്ഥയിലായ സദ്ദാമിനെ അമീര്‍ കസേരയില്‍ പിടിച്ചുകെട്ടുകയും വീട്ടില്‍ കയറിയ കള്ളനെ പിടിച്ചുവെന്ന് പൊലീസില്‍ വിളിച്ചറിയിക്കുകയുമായിരുന്നു. പൊലീസ് എത്തി സദ്ദാമിനെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി.
എന്നാല്‍ ചൊവ്വാഴ്ചയോടെ മരണം സംഭവിക്കുകയായിരുന്നു. പിന്നാലെ അമീറിനെ അറസ്റ്റുചെയ്യുകയും ചെയ്തു. അമിറിന്റെ മര്‍ദ്ദനമാണ് മരണകാരണമെന്ന് പൊലീസ് പറഞ്ഞു. വീടുവിട്ടുപോയ പെണ്‍കുട്ടിയെ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കുകയാണ്.












Click it and Unblock the Notifications