ജനുവരി മുതല്‍ പ്രവാസികള്‍ക്ക് വോട്ടവകാശം
ദില്ലി: പ്രവാസി ഇന്ത്യക്കാര്‍ക്ക് ജനവരി മുതലുള്ള തിരഞ്ഞെടുപ്പുകളില്‍ വോട്ടവകാശം നല്‍കുമെന്ന് കേന്ദ്ര നിയമമന്ത്രി വീരപ്പ മൊയ്‌ലി അറിയിച്ചു.
ഇതുസംബന്ധിച്ച് ഉടന്‍ വിജ്ഞാപനം പുറത്തിറക്കും. മന്ത്രിയുടെ പ്രഖ്യാപനത്തോടെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രവാസി മലയാളികള്‍ക്ക് വോട്ട് രേഖപ്പെടുത്താന്‍ അവസരം ലഭിക്കുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ഏറെക്കാലമായി നിലനിന്നിരുന്ന ഒരാവശ്യമാണിത്.
ഇതിനിടെ ബുധനാഴ്ച പാര്‍ലമെന്റില്‍ ബഹളത്തിനിടെ ഉപധനാഭ്യര്‍ത്ഥനാ ബില്ലും ധനവിനിയോഗബില്ലും സര്‍ക്കാര്‍ പാസാക്കിയെടുത്തു. സ്‌പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നടുത്തളത്തിലിറങ്ങി ബഹളം വയ്ക്കുമ്പോഴാണ് സ്പീര്‍ മീരാ കുമാര്‍ ബില്ലുകള്‍ പാസാക്കുന്ന നടപടിക്രമം പൂര്‍ത്തിയാക്കിയത്.












Click it and Unblock the Notifications