പിണറായിക്ക് ചന്ദ്രപ്പന്റെ മറുപടി

താന്‍ മൂന്ന് തവണ എംപിയും ഒരു തവണ എംഎല്‍എയുമായത് കേരളത്തില്‍ നിന്ന് തന്നെയാണെന്ന് പിണറായി മറക്കരുതെന്നായിരുന്നു ചന്ദ്രപ്പന്റെ മറുപടി. എറണാകുളം പ്രസ് ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലാവലിന്‍ കേസില്‍ സിപിഎം എടുത്ത നിലപാടിനെയും ചന്ദ്രപ്പന്‍ പരാമര്‍ശിച്ചു. സിപിഐ നേതാക്കളും നേരത്തെ അഴിമതി ആരോപണത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അന്നെല്ലാം നിയമപരമായി തന്നെയാണ് നേരിട്ടത്. ഏത് കേസും നിയമനടപടികളിലൂടെ കടന്നു പോകണമെന്നും ഇത് എല്ലാവര്‍ക്കും ബാധകമാണെന്നും ചന്ദ്രപ്പന്‍ പറഞ്ഞു.
കോണ്‍ഗ്രസുമായി സന്നിഗ്ദ്ധ ഘട്ടങ്ങളില്‍ കൂട്ടുചേരണമെന്ന ചന്ദ്രപ്പന്റെ പ്രസ്താവനയോട് പിണറായി പ്രതികരിച്ചതാണ് പരസ്പരമുള്ള വാദപ്രതിവാദത്തിന് കാരണമായത്.
ഒരിക്കല്‍ കോണ്‍ഗ്രസുമായി കൂട്ടുചേര്‍ന്നതിന്റെ ഫലമാണ് അടിയന്തരാവസ്ഥയെന്നത് ചന്ദ്രപ്പന്‍ മറക്കരുതെന്നും ചന്ദ്രപ്പനെ പോലൊരാള്‍ അങ്ങനെ പറയുമെന്ന് കരുതുന്നില്ലെന്നുമാണ് പിണറായി തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. അടുത്തകാലത്ത് കോണ്‍ഗ്രസുമായി ഒരു സന്നിഗ്ദ്ധഘട്ടത്തില്‍ കൂട്ടുചേര്‍ന്നപ്പോള്‍ സിപിഐ മാത്രമല്ല സിപിഎമ്മും ഉണ്ടായിരുന്നുവെന്ന് ചന്ദ്രപ്പന്‍ തിരിച്ചടിച്ചു.
വീരേന്ദ്രകുമാര്‍ മുന്നണിയിലേക്ക് തിരിച്ചുവരുമെന്നാണ് പ്രതീക്ഷയെന്ന ചന്ദ്രപ്പന്റെ പ്രസ്താവനയെക്കുറിച്ചുള്ള ചോദ്യത്തിനാണ് ചന്ദ്രപ്പന്‍ കേരളത്തില്‍ കുറച്ചുകാലം ഇല്ലാതിരുന്നതുകൊണ്ട് അദ്ദേഹത്തിന് ഇവിടത്തെ കാര്യങ്ങള്‍ മനസ്സിലാകാത്തതെന്നും പിണറായി പ്രതികരിച്ചത്.












Click it and Unblock the Notifications