അമിത ആത്മവിശ്വാസം വിനയായി: പിണറായി

ഓരോ സ്ഥലത്തും വിജയിച്ചുകഴിഞ്ഞെന്ന തോന്നലിലാണ് പ്രവര്‍ത്തകര്‍ പ്രവര്‍ത്തിച്ചത്. അതിരുകവിഞ്ഞ ഈ ആത്മവിശ്വാസം പലയിടത്തും തിരിച്ചടിയായി.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കുണ്ടായ കനത്ത പരാജയം മറികടക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് കഴിഞ്ഞില്ലെന്നും പിണറായി വിജയന് പറഞ്ഞു.
ഗ്രാമപഞ്ചായത്തുകളില്‍ കനത്ത തോല്‍വിയാണ് ഇടതുമുന്നണിക്ക് നേരിടേണ്ടി വന്നത്. ഗ്രാമപഞ്ചയാത്തുകളില് ഇത്ര വലിയ പരാജയം ഇതിനുമുമ്പ് ഉണ്ടായിട്ടില്ല.
ലോക്സഭാതെരഞ്ഞെടുപ്പില്‍ ഉണ്ടായ പരാജയ തരംഗം മറികടക്കാന്‍ ആണ് ഇത്തവണ ഇടതുമുന്നണി ശ്രമിച്ചത്. എന്നാല്‍, അതിനു കഴിഞ്ഞില്ല. ഈ പശ്ചാത്തലത്തില്‍ വിശദമായ പരിശോധന പാര്‍ട്ടി തലത്തില്‍ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്- വിജയന് പറഞ്ഞു.
കേരളത്തിലെ ഒരുകൂട്ടം വാര്‍ത്താമാധ്യമങ്ങള്‍ യു ഡി എഫിനു വേണ്ടി സ്ക്വാഡ് പ്രവര്‍ത്തനം നടത്തുകയാണെന്ന് പിണറായി കുറ്റപ്പെടുത്തി. .തെരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ക്വാഡ് പ്രവര്‍ത്തനം നടത്തേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫിനു വേണ്ടി പ്രവര്‍ത്തിക്കാന്‍ ചില മാധ്യമങ്ങള്‍ എപ്പോഴും തയ്യാറായി നില്‍ക്കുകയാണ്. എങ്കിലും, കേരളത്തിലെ ഒരുകൂട്ടം മാധ്യമങ്ങള്‍ ഒരു കൂട്ടരെ ആക്ഷേപിക്കുകയും മറ്റൊരു കൂട്ടരെ ഉയര്‍ത്തിക്കാണിക്കുകയുമാണ് സ്ഥിരമായി ചെയ്യുന്നത്.
ദൃശ്യമാധ്യമങ്ങള്‍ ആരോപണങ്ങള്‍ ഉയര്‍ത്തിവിടുകയാണ്. യു ഡി എഫിനു വേണ്ടിയുള്ള സ്ക്വാഡ് പ്രവര്‍ത്തനം മാധ്യമങ്ങള്‍ കാര്യമായി തന്നെ നടത്തുന്നുണ്ട്- അദ്ദേഹം പറഞ്ഞു.
-
വീൽചെയർ മുതൽ വളണ്ടിയർ സേവനം വരെ- ഭിന്നശേഷിക്കാർക്ക് ‘സ്മാർട്ട് വോട്ടിങ്ങി’നായി സാക്ഷം ആപ്പ് -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
കണക്കിലെ ചില കാസർകോടൻ കസർത്തുകൾ -
തദ്ദേശം സെമി, ഫൈനലിനൊരുങ്ങി ‘മലപ്പുറം പൊളിറ്റിക്കൽ ലീഗ്’ -
എസ്ഡിപിഐ പിന്തുണ വിനയാകുമോ? വെട്ടിലായി ഇടത്-വലത് മുന്നണികൾ -
'എന്നാൽ സംവാദമാവാം'; സതീശന്റെ വെല്ലുവിളി ഏറ്റെടുത്ത് മുഖ്യമന്ത്രി; തെരഞ്ഞെടുപ്പ് കളത്തിൽ തീപാറും -
"ബിജെപിയെ വീഴ്ത്താൻ ആരുടെ വോട്ടും വാങ്ങും!" നയം വ്യക്തമാക്കി ബിനോയ് വിശ്വം -
ഫണ്ട് തിരിമറി; പണം ഏരിയ സെക്രട്ടറിയുടെ അക്കൗണ്ടിലേക്ക് മാറ്റി, സ്റ്റേറ്റ്മെന്റ് പങ്കുവെച്ച് വി. കുഞ്ഞികൃഷ്ണൻ -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം












Click it and Unblock the Notifications