അപകീര്‍ത്തിക്കേസ്: നവ്യ ഹാജരാകണമെന്ന് കോടതി

ഷ്വാസ് ഹോംസിന്റെ തൃപ്പൂണിത്തുറയിലെ ഫഌറ്റിനെപ്പറ്റി മാധ്യമങ്ങളിലും ബ്ലോഗിലും അപകീര്‍ത്തികരമായ വാര്‍ത്ത നല്‍കിയെന്നാണ് നവ്യയ്‌ക്കെതിരെയുള്ള ആരോപണം.
ഇതില്‍ നഷ്ടപരിഹാരമായി 50 ലക്ഷം രൂപ ആവശ്യപ്പെട്ട് നവ്യയ്ക്ക് വക്കീല്‍ നോട്ടീസും നല്‍കിയിരുന്നു. ചലച്ചിത്ര അഭിനേതാക്കള്‍, കളിക്കാര്‍, കവികള്‍, എഴുത്തുകാര്‍ തുടങ്ങിയവരുടെ വാക്കുകള്‍ സമൂഹത്തില്‍ വലിയ സ്വാധീനമുണ്ടാക്കുമെന്ന വാദം പരിഗണിച്ചാണ് കോടതി നേരിട്ട് ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുള്ളത്.
കരാര്‍ വ്യവസ്ഥയ്ക്ക് വിരുദ്ധമായി നവ്യാ നായര്‍ ഫ്ലാറ്റിന്റെ വിലയിനത്തില്‍ അടയേ്ക്കണ്ട ഗഡുക്കളില്‍ മുടക്കം വരുത്തിയെന്ന് ഹര്‍ജിക്കാര്‍ ബോധിപ്പിച്ചു. നിലവില്‍ 16,33,600 രൂപ കുടിശ്ശികയുണ്ടെന്നാണ് പരാതി.
ഫ്ലാറ്റ് 23,93,600 രൂപയ്ക്ക് വാങ്ങാനാണ് കരാറുണ്ടാക്കിയതെന്ന് നവ്യാ നായര്‍ പറയുന്നു. ഇതില്‍ 9.6 ലക്ഷം രൂപ നാല് ഗഡുക്കളായി നല്‍കി. എന്നാല്‍ ഇപ്പോഴും ഫ്ലാറ്റിന് 14 നിലയ്ക്കുള്ള അനുമതി നിര്‍മാതാക്കള്‍ക്ക് ലഭ്യമായിട്ടില്ലെന്നും നവ്യാ നായര്‍ പറയുന്നു.


Click it and Unblock the Notifications