യുവതിയെ ഡോക്ടര്‍ മാനഭംഗപ്പെടുത്തിയെന്ന്
കോഴിക്കോട്: ചികിത്സ തേടിയെത്തിയ യുവതിയെ ഡോക്ടര്‍മാര്‍ മാനഭംഗപ്പെടുത്തിയതായി പരാതി. ഇതേതുടര്‍ന്ന് രോഷാകുലരായ യുവതിയുടെ ഭര്‍ത്താവും സുഹൃത്തുക്കളും ഡോക്ടറെ മര്‍ദ്ദിച്ചു.
ചെറുവണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചൊവ്വാഴ്ച രാവിലെ പത്തു മണിയോടെയാണ് സംഭവം. ചെറുവണ്ണൂര്‍ സ്വദേശിനിയായ യുവതിയെ ഫിസിയോതെറാപ്പിക്കിടയില്‍ ഡോക്ടര്‍ മുഹമ്മദ് റഫീക്ക് മാനഭംഗപ്പെടുത്തിയെന്നാണ് പരാതി.
ഡോക്ടര്‍ക്കെതിരെ മാനഭംഗത്തിന് കേസെടുത്തതായി നല്ലളം പൊലീസ് അറിയിച്ചു. മര്‍ദ്ദനമേറ്റ ഡോക്ടര്‍ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ചികിത്സയിലാണ്.












Click it and Unblock the Notifications