ആണ്‍വേഷം ധരിച്ചിറങ്ങിയ പെണ്‍കട്ടി പിടിയില്‍
തിരുവനന്തപുരം: ആണ്‍വേഷം ധരിച്ച് ഫ്ളാറ്റില്‍ കയറിയ പെണ്‍കുട്ടിയെ ഫ്ളാറ്റിലുള്ളവര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.
ബുധനാഴ്ച പുലര്‍ച്ചെ 1.45 മണിക്ക് കിളിമാനൂര്‍ ടൗണില്‍ മുസ്‌ളിം പള്ളിക്ക് സമീപമുള്ള ഫ്ളാറ്റ് സമുച്ചയത്തിലേക്കാണ് പെണ്‍കുട്ടി ആണ്‍വേഷത്തില്‍ ചെന്നു കയറിയത്.
ഇവിടെ താമസക്കാരായ രണ്ട് ബിസിനസുകാര്‍ കമ്പനി മീറ്റിംഗ് കഴിഞ്ഞ് കാറില്‍ വന്നപ്പോഴാണ് ഒരാള്‍ ഗേറ്റ് കടക്കുന്നത് കണ്ടത്. തുടര്‍ന്ന് ഫ്‌ളാറ്റിലുള്ള മറ്റു താമസക്കാരെ വിളിച്ചുണര്‍ത്തി പരിസരം നിരീക്ഷിച്ചപ്പോഴാണ് മതിലിന്റെ മറവില്‍ ഒരാള്‍ ഒളിച്ചിരിക്കുന്നത് കണ്ടത്.
ഇവര്‍ ഇയാളെ കയ്യോടെ പിടികൂടി ചോദ്യം ചെയ്തു. അതിനിടെ ആളുടെ തൊപ്പി ഊരിയപ്പോള്‍ മുടി ചുറ്റിപ്പിണച്ച് വച്ചിരിക്കുന്നത് കണ്ടു. തുടര്‍ന്നാണ് ആണ്‍വേഷം കെട്ടിയ പെണ്‍കുട്ടിയാണെന്ന് തിരിച്ചറിഞ്ഞത്.
പെണ്‍കുട്ടിയുടെ കൈയിലുണ്ടായിരുന്ന കുടയില്‍ ഒരു കത്തി പൊതിഞ്ഞ നിലയില്‍ കണ്ടെത്തി. ഒരു ലൈറ്ററുമുണ്ടായിരുന്നു. തുടര്‍ന്ന് പൊലീസെത്തി പെണ്‍കുട്ടിയെ കസ്റ്റഡിയിലെടുത്തു.
പാപ്പാല സ്വദേശിനിയായ പെണ്‍കുട്ടി താന്‍ ആത്മഹത്യചെയ്യാനിറങ്ങിയതാണെന്നാണത്രേ പൊലീസിനോട് പറഞ്ഞത്.












Click it and Unblock the Notifications