കേരളം കുടിയന്‍മാരുടെ സംസ്ഥാനം: വിഎസ്

5000 കോടി രൂപയുടെ വിദേശ മദ്യമാണ് ഒരു വര്‍ഷം കേരളം കുടിച്ച് തീര്‍ക്കുന്നത്. കള്ളിന്റെ കണക്ക് വേറെയും. ജനാധിപത്യ മഹിളാ അസോസിയേഷന്‍, ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ എന്നിവയുടെ ആഭിമുഖ്യത്തില്‍ ആരംഭിച്ച മദ്യാസക്തിക്കെതിരെയുള്ള ജാഗ്രതാ കാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
2004ല്‍ 115 ലക്ഷം കെയ്‌സ് വിദേശമദ്യമാണ് വിറ്റതെങ്കില്‍ 2009ല്‍ അത് 175 ലക്ഷമായി വര്‍ധിച്ചു. ഒരു കെയ്‌സില്‍ 12 കുപ്പി മദ്യമാണുള്ളത്. കേരളത്തിലെ ആത്മഹത്യാ നിരക്ക് ദേശീയ ശരാശരിയേക്കാളും ഉയര്‍ന്നതാണ്. സംസ്ഥാനത്തെ ആത്മഹത്യയില്‍ മൂന്നിലൊന്നും മദ്യാസക്തിയുമായി ബന്ധപ്പെട്ടതാണ്. സ്‌കൂള്‍ കുട്ടികളും മദ്യപാനത്തിലേക്ക് തിരിയുന്നുവെന്നത് ഞെട്ടിക്കുന്നതാണ്. മദ്യപാനം കുടുംബത്തില്‍ ശൈഥില്യമുണ്ടാക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
യുവാക്കള്‍ വലിയൊരു വിഭാഗം മദ്യത്തിന് അടിമകളാണ്. യുവാക്കളെ മദ്യമുക്തരാക്കുന്നതില്‍ സംസ്ഥാനത്തെ ഏറ്റവും വലിയ യുവജന സംഘടന എന്ന നിലയില്‍ ഡിവൈഎഫ്‌ഐയ്ക്ക് വലിയ പങ്കു വഹിക്കാനുണ്‌ടെന്നും മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications