ടീകോമിന് പത്ത് ദിവസം
തിരുവനന്തപുരം സംസ്ഥാന സര്‍ക്കാരിന്റെ കത്തിനു മറുപടി നല്‍കാന്‍ പത്തുദിവസത്തെ സമയമാണ് ടീകോമിന് അനുവദിച്ചിരിക്കുന്നതെന്ന് മന്ത്രി എസ് ശര്‍മ.
സമയപരിധിക്കകം മറുപടി ലഭിച്ചില്ലെങ്കില്‍ എന്തുവേണമെന്ന് സര്‍ക്കാര്‍ ആലോചിക്കും. ടീകോമും സംസ്ഥാന സര്‍ക്കാരും ഒപ്പുവച്ച കരാര്‍ അംഗീകരിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കണമെന്നാണ് കത്തില്‍ പ്രധാനമായും ഉന്നയിക്കുക. മറുപടി അനുകൂലമായാലും പ്രതികൂലമായാലും തുടര്‍നടപടി കൈക്കൊള്ളാന്‍ കഴിഞ്ഞ മന്ത്രിസഭാ യോഗത്തില്‍ ധാരണയായിരുന്നു.
കരാര്‍ പ്രാവര്‍ത്തികമാക്കുന്നതിനുള്ള തടസങ്ങളാണ് കരാര്‍ ലംഘനമായി സര്‍ക്കാര്‍ കാണുന്നത്. ടീകോമിനെ ഒഴിവാക്കി എന്‍ആര്‍ഐകളുടേതുള്‍പ്പെടെ കണ്‍സോര്‍ഷ്യം രൂപീകരിക്കുന്നതിനെക്കുറിച്ച് ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ട കാര്യമില്ല എസ് ശര്‍മ പറഞ്ഞു.












Click it and Unblock the Notifications