Get Updates
Get notified of breaking news, exclusive insights, and must-see stories!

മദനിയുടെ പിഡിപി പിളര്‍പ്പിലേയ്ക്ക്

അടിമാലി: അബ്ദുള്‍ നാസര്‍ മദനി അധ്യക്ഷനായ പീപ്പിള്‍സ് ഡമോക്രാറ്റിക് പാര്‍ട്ടി(പിഡിപ) പിളര്‍പ്പിലേയ്ക്ക്. മുന്‍ സംഘടനാ ജനറല്‍ സെക്രട്ടറി ഗഫൂര്‍ പുതുപ്പാടിയുടെ നേതൃത്വത്തിലായിരിക്കും ഒരു വിഭാഗം.

ഇരുപതോളം സംസ്ഥാന, ജില്ലാ നേതാക്കളുടെ യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്. ഇടതു-വലതു സഖ്യങ്ങള്‍വിട്ട് മൂന്നാം ബദല്‍ എന്ന ആശയം സാക്ഷാത്കരിക്കുവാന്‍ സഹകരിക്കാനാണ് ഇവരുടെ തീരുമാനം.

ഇടതു കാഴ്ചപ്പാടുള്ള രാഷ്ട്രീയ സംഘടനകളില്‍നിന്നും ബിഎസ്പിയില്‍നിന്നും ക്ഷണം ഉണ്ട്. നാലരവര്‍ഷമായി ഉള്‍പാര്‍ട്ടി ജനാധിപത്യമില്ലാതെ, ചില താത്പര്യങ്ങളിലൊതുങ്ങിയാണ് പിഡിപിയുടെ പോക്ക്.

പാര്‍ട്ടി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനി, വര്‍ക്കിംഗ് ചെയര്‍മാന്‍ പൂന്തുറ സിറാജ് എന്നിവരുമായി ആശയപരവും സംഘടനാപരവുമായി വിയോജിപ്പുണ്ട്. പാര്‍ട്ടിക്കുള്ളില്‍ നിരവധി തവണ വിഷയങ്ങള്‍ ഉന്നയിച്ചു. തിരുത്തല്‍ നടപടി അസാധ്യമായി- ഗഫൂര്‍ പുതുപ്പാടി പറഞ്ഞു.

പ്രതികരിച്ച കാരണത്താല്‍ രണ്ടരവര്‍ഷമായി കമ്മിറ്റികളില്‍ ക്ഷണിക്കാറില്ല. പ്രഖ്യാപിത നയങ്ങളില്‍നിന്നും വ്യതിചലിച്ച് യുഡിഎഫിലേക്കും ലീഗ് ലയനത്തിനുമാണ് പൂന്തുറ സിറാജ് ശ്രമിക്കുന്നത്. സമീപഭാവിയില്‍ സമാനചിന്താഗതിക്കാരുടെ വിപുല യോഗത്തില്‍ ഏതു കക്ഷിയില്‍ ചേരുമെന്ന് പ്രഖ്യാപിക്കുംമെന്നും ഗഫൂര്‍ പറഞ്ഞു.

ഗഫൂര്‍ പുതുപ്പാടിയുടെ നേതൃത്വത്തില്‍ അടിമാലി പുതുശേരി ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എസ്. നാസര്‍, സംസ്ഥാന സെക്രട്ടറിമാരായ സി.എച്ച്. അഷറഫ്, കേച്ചേരി മുഹമ്മദ്കുട്ടി, സാബു കൊട്ടാരക്കര, സെക്രട്ടേറിയറ്റ് അംഗങ്ങളായ മുഹമ്മദ് ചാമക്കാല, അഷറഫലി വല്ലാപ്പുഴ എന്നിവര്‍ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+